വാക്ക്-ഇൻ-ഇൻ്റർവ്യൂ
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പയ്യന്നൂർ ക്യാംപസിലെ ജ്യോഗ്രഫി ഡിപ്പാർട്മെന്റിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 16/06/2025 (തിങ്കൾ) രാവിലെ 11 മണിക്ക് ഡിപ്പാർട്മെന്റിൽ വച്ച് നടത്തുന്നതായിരിക്കും. യുജിസി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ ഉള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ഹാജരാകണം..Ph.9847132918
കണ്ണൂർ സർവകലാശാല നിലേശ്വരം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻറ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ്സ് സ്റ്റഡീസ് പഠന വകുപ്പിൽ ഇക്ണോമിക്സ് വിഷയത്തിൽ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസ്സർ തസ്തികയിലേക്ക് (മണിക്കൂർ വേതനാടിസ്ഥനത്തിൽ) നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ (യുജിസി മാനദണ്ഡ പ്രകാരം), അസ്സൽ സർട്ടിഫിക്കറ്റുകളും,.ഒന്ന് വീതം പകർപ്പുകളുമായി പഠന വകുപ്പ് മേധാവി മുമ്പാകെ 13-06-2025 (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ഹാജരാകണം. ഫോൺ: 7510396517
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന/മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് /ഇൻഫർമേഷൻ ടെക്നോളജി/ബയോഇൻഫോമാറ്റിക്സ് വിഷയങ്ങളിൽ 55 % മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു., Ph.D/NET ഉള്ളവർക്ക് മുൻഗണന
ഈ നിയമനം റഗുലർ ഇൻറർവ്യൂ പ്രകാരം സ്ഥിരം/ കരാർ/ ദിവസ വേതന നിയമനം നടക്കുന്ന തീയതി വരെയോ സർവകലാശാല മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയോ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 13.06.2025 വെള്ളി രാവിലെ 10.30 മണിക്ക് മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു. (കൂടുതൽ വിവരങ്ങൾക്ക് 9446870675 എന്ന നമ്പറിൽ ബന്ധപ്പെടുക )
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12.06.2025 വരെ നീട്ടി.
കൂടുതൽ വിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ബന്ധപ്പെടേണ്ട നമ്പർ : 0497 2715228 Technical: 0497 2715178, 6282963687
ജോലി ഒഴിവ്- പ്രൊഫെഷണൽ അസിസ്റ്റൻറ് ഗ്രേഡ്-II
കണ്ണൂർ സർവകലാശാല ഡോ.ജാനകി അമ്മാൾ ക്യാമ്പസ് ലൈബ്രറിയിൽ പ്രൊഫെഷണൽ അസിസ്റ്റൻറ് ഗ്രേഡ്-II തസ്തികയിലെ 3 ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിലേക്കായി 18.06.2025 തീയ്യതി രാവിലെ 10:30 AM മണിക്ക് ഡോ.ജാനകി അമ്മാൾ ക്യാമ്പസ്, പാലയാട് വെച്ച് വാക്ക് – ഇൻ ഇൻറ്റർവ്യു നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
യോഗ്യത
-
M.LiSc or B.LiSc in Library Science or any other equivalent qualification (പ്രായം: 18 – 36 / നിയമാനുസൃതമായ വയസ്സിളവ്)
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ക്യാമ്പസ് ഡയറക്ടർ മുൻപാകെ 18.06.2025 തീയ്യതി രാവിലെ കൃത്യം 10:30 AM മണിക്ക് ഹാജരാകേണ്ടതാണ്.
രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 (റെഗുലർ )പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
FYUG പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 (റെഗുലർ ) പരീക്ഷകളുടെ ഫലം 10/06/2025 തീയതിയിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന / സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈൻ ആയി 23.06.2025 വൈകുന്നേരം അഞ്ചു മാണി വരെ സമർപ്പിക്കാവുന്നതാണ്.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ തൃദിന മനഃശാസ്ത്ര സമ്മേളനം
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ബിഹേവിയറൽ സയൻസ് വിഭാഗം തൃദിന മനഃശാസ്ത്ര സമ്മേളനം ‘ ബിഹേവിയറൽ അപ്ഡേറ്റ്സ് 2025’ എന്ന പേരിൽ സംഘടിപ്പിച്ചു. സൈക്കോളജി വിഭാഗം മേധാവി ഡോ ജോൺസൺ അലക്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐ ക്യു എ സി ഡയറക്ടർ പ്രൊ. അനൂപ് കുമാർ കേശവൻ അധ്യക്ഷനായി. കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊ. ഡോ ജോബി കെ ജോസ് ഉദ്ഘടകനായി. ചടങ്ങിൽ എം ഹാറ്റ് സ്ഥാപകൻ ഡോ മനോജ് കുമാറും രജിസ്ട്രാർ പ്രൊഫ. ജോബി ജോസും ധാരണപത്രത്തിൽ ഒപ്പ് വച്ചു. ഡോ. അനു അഗസ്റ്റിൻ, ഡോ. മനോജ് കുമാർ എന്നിവർ പ്രഭാഷണം പറഞ്ഞ ചടങ്ങിൽ ഡോ. സുനൈന നന്ദി പ്രകാശിപ്പിച്ചു.
അമേരിക്കയിലെ പ്രശസ്ത ന്യൂറോസൈക്കോളജിസ്റ് ഡോ. രഞ്ചൻ റോയ് മാത്യു, നോർത്തേൺ യൂണിവേഴ്സിറ്റിയിലെ ഡോ. ശാലിനി മാത്യു, കോഴിക്കോട് പ്രവർത്തിക്കുന്ന മെന്റൽ ആക്ഷൻ ട്രസ്റ്റ് ഡയറക്ടർ ഡോ. മനോജ് കുമാർ, യുകെ യിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി പ്രൊഫസർ എറിക്ക ബർമൻ, ഇയാൻ പാർക്കർ, കണ്ണൂർ സർവകലാശാലയിലെ ഡോ. എൻ എസ് ശ്രീകാന്ത്, ഡോ. ആർ കെ സുനിൽ കുമാർ, ഡോ. പ്രദീപൻ പെരിയാട്ട്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് ക്ലിനിക്കൽ സൈക്കോളജി വിഭാഗം പ്രൊഫസർ പൗലോമി സുധിർ, മലബാർ കാൻസർ സെന്റർ സൈക്കോ ഓൺകോളജി വിഭാഗത്തിലെ ജിഷ അബ്രഹാം, ശ്യാം രവീന്ദ്രൻ, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.
കോൺഫെറെൻസിന്റെ ഭാഗമായിട്ട് നടന്ന പ്രബന്ധ അവതരണത്തിൽ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുത്തു. രണ്ടാം ദിവസം നടന്ന പാനൽ ചർച്ചയിൽ, പ്രൊ ബേബി ശാരി, ശ്യാം രവീന്ദ്രൻ, സോണി തോമസ് എന്നിവർ പങ്കെടുത്തു.