വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പന്ന്യന്നൂര്‍ ഗവ.ഐ.ടി.ഐ പ്രവേശനം*

പന്ന്യന്നൂര്‍ ഗവ.ഐ.ടി.ഐ യില്‍ ഡ്രാഫ്ട്സ്മാന്‍ സിവില്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍ (രണ്ടു വര്‍ഷം), വെല്‍ഡര്‍ (ഒരു വര്‍ഷം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പ്രിന്റൗട്ട്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണം. വനിതകള്‍ക്ക് 30 ശതമാനം സീറ്റ് സംവരണമുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 20. ഫോണ്‍: 0490-2318650, 8075547598, 8547202116


*ഡാക്ക് അദാലത്ത് 18 ന്*

കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയുടെ ഡാക്ക് അദാലത്ത് ജൂണ്‍ 18 ന് നടക്കും. കോഴിക്കോട് നടക്കാവിലുള്ള വടക്കന്‍ മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ രാവിലെ 11 മുതലാണ് അദാലത്ത്. തപാല്‍ വകുപ്പിന്റെ ലെറ്റര്‍ പോസ്റ്റ്, മണി ഓര്‍ഡറുകള്‍, പാഴ്‌സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്‌സ് ബാങ്ക് തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഷീജ പ്രഭാകരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ബില്‍ഡിംഗ്) ഓഫീസ് ഓഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, വടക്കന്‍ മേഖല, നടക്കാവ്, കാലിക്കറ്റ് 673011 എന്ന വിലാസത്തില്‍ ജൂണ്‍ 13 നകം ഓഫീസില്‍ ലഭിക്കണം.

2024ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു

2024-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകൾ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ പരിപാടികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. പരിപാടികൾ ഹാർഡ് ഡിസ്‌ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം.  അപേക്ഷാ ഫോറവും നിബന്ധനകളും അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിനു സമീപമുള്ള സ്റ്റാച്ച്യു റോഡിലെ അർച്ചന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും.  അവസാന തീയതി ജൂൺ 30ന് വൈകിട്ട് അഞ്ച് വരെ. ഫോൺ-0471 2754422

എച്ച്എസ്എസ്ടി അറബിക്

വളപട്ടണം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ താൽക്കാലിക അറബിക് അധ്യാപകന്റെ ഒരു ഒഴിവിലേക്ക് ജൂൺ 16 ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. ഉദ്യാഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ-04972930088

അധ്യാപക ഒഴിവ്

അഴീക്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് എന്ന തസ്തികയിലേക്ക് മാസ്റ്റർ ബിരുദം, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഐടിഐ പ്രവേശനം

പേരാവൂർ ഗവ.ഐടിഐ യിൽ 2025-26 വർഷത്തേക്കുള്ള ഐടിഐ പ്രവേശനത്തിന് ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (രണ്ട് വർഷം) മെക്കാനിക് മോട്ടോർ വെഹിക്കിൾ (രണ്ട് വർഷം) ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. https://itiadmissions.kerala.gov.in,   https://detkerala.gov.in ലിങ്കുകൾ വഴി അപേക്ഷിക്കാം. ഫോൺ 04902996650

കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍

പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിമണ്‍ സ്റ്റഡീസ്/ജെന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള വനിതകള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പും സഹിതം ജൂണ്‍ 18 ന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 9497448874

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ പിണറായി വില്ലേജില്‍പ്പെട്ട ശ്രീ.പിണറായി വൈരീഘാതക ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 20 ന് അഞ്ചിനകം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം www.malabardevaswom.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

കണ്ണൂര്‍ താലൂക്കിലെ ചെമ്പിലോട് വില്ലജില്‍പ്പെട്ട ശ്രീ.കുനിത്തല മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 26 ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം www.malabardevaswom.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജില്‍പ്പെട്ട ശ്രീ.ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷകള്‍ ജൂണ്‍ 24 ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം www.malabardevaswom.kerala.gov.in  വെബ്സൈറ്റില്‍ ലഭിക്കും.

കണ്ണൂര്‍ താലൂക്കിലെ കടന്നപ്പള്ളി വില്ലേജില്‍പ്പെട്ട ശ്രീ.കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷകള്‍ ജൂണ്‍ 25 ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം  www.malabardevaswom.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ അപേക്ഷിക്കാം. അപേക്ഷകര്‍ ഡിഗ്രി അഥവാ തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായും https://srccc.in/download ലിങ്കിലൂടെ ഫോറം ഡൗണ്‍ലോട് ചെയ്ത് നേരിട്ടും ജൂണ്‍ 30 വരെ സമര്‍പ്പിക്കാം. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം- 33 ഫോണ്‍: 04712325101, 8281114464. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സലിംഗ്, ഇരിട്ടി ഫോണ്‍ : 9400751874, 9656445010, കെ വി കുഞ്ഞുരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം, കയരളം, മയ്യില്‍ ഫോണ്‍ : 9495789470, മൈന്‍ഡ്സെറ്റ് സൈക്കോളജി കൗണ്‍സലിംഗ് അറ്റ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ കൂത്തുപറമ്പ ഫോണ്‍ : 9446300661, 04902505661, സെന്റ് ജോണ്‍സ് അക്കാദമി കാര്‍മല്‍ സെന്റര്‍, പേരാവൂര്‍ ഫോണ്‍ : 9400338765, സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ്, ചാലാട് : 9446060641, 7510889333

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും