മലയാളി വിദ്യാർത്ഥിനിക്ക് ബ്രിട്ടീഷ് ഗവേഷണ ഫെലോഷിപ്

മലയാളി വിദ്യാർത്ഥിനിക്ക് ബ്രിട്ടീഷ് ഗവേഷണ ഫെലോഷിപ്. “മോഡലിങ് ഫ്യൂചർ സതെൺ ഓഷ്യൻ സിസ്റ്റംസ് ” എന്ന ബ്രിട്ടീഷ് -അന്റാർട്ടിക് ഗവേഷണ പദ്ധതിയിൽ മലയാളി വിദ്യാർത്ഥിനി അനാമിക പി. ബ്രിട്ടീഷ് -അന്റാർട്ടിക് സർവേ യൂണിവേഴ്സിറ്റി ഓഫ് എസ്സെക്സ് ,കേം ബ്രിഡ്ജ് ക്യാമ്പസിൽ ഫെൽലോഷിപ്പോടുകൂടി PhD ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ടു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാച്ചുറൽ/ഫിസിക്കൽ സയൻസ് വിഷയങ്ങൾ ഉൾപ്പെട്ട കൺസൊർഷിയത്തിൽ (ARIES ഡോക്ടറൽ ലാൻഡ്സ്‌കേപ്പ് അവാർഡ്) മത്സരിച്ച 53 അപേക്ഷകരിൽ ഒന്നാമതായാണ് അനാമിക തെരഞ്ഞെടുക്കപ്പെട്ടത്. കൊച്ചിയിലെ CIFNET ൽ നിന്ന് ഡിസ്റ്റിങ്ക്ഷനോട് കൂടി ഒന്നാം റാങ്ക് ഓടെ ബിരുദവും എഡിൻബറോ യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോസയൻസിൽ ഡിസ്റ്റിങ്ക്ഷനോട് കൂടി മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.

ബ്രിട്ടീഷ് സിവിൽ സർവീസിൽ ജോയിന്റ് നേച്ചർ കോൺസെർവഷൻ കമ്മിറ്റിയിൽ മറൈൻ ഇക്കോളജിസ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. സിബിസ് സി പത്താം തരം, പ്ലസ് ടു തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അനാമിക സംസ്ഥാന തല സിബിസ്‌സി കലോത്സവങ്ങളിൽ ഇംഗ്ലീഷ് ഉപന്യാസ രചനകളിൽ അതുപോലെ ദേശീയ അന്തർ ദേശീയ രചനകളിയും അനേകം സമ്മാനങ്ങൾ കരസ്ഥ മാക്കിയിട്ടുണ്ട്കണ്ണൂർ സർവ്വകലാശാല അധ്യാപിക ഡോ. മഞ്ജുള പൊയിലിന്റെയും കാലിക്കറ്റ്‌ സർവകലാശാല അദ്ധ്യാപകൻ ഡോ. എം. ആർ. മൻമഥന്റെയും മകളാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും