Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ദേവസ്വം പട്ടയം മാറ്റിവെച്ചു

ഇരിട്ടി, തലശ്ശേരി ലാന്റ് ട്രിബ്യൂണലില്‍ ജൂണ്‍ 18 ന് നടത്താനിരുന്ന ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ ജൂണ്‍ 26 ലേക്ക് മാറ്റിയതായി ഇരിട്ടി, തലശ്ശേരി ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) അറിയിച്ചു. ഫോണ്‍: 0497 2700645

ധനസഹായം നല്‍കും

ഫിഷറീസ് വകുപ്പിന്റെ അടിസ്ഥാന സൗകര്യ, മാനവശേഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് രക്ഷിതാക്കളും രോഗബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നടത്തുന്നതിനായി പ്രത്യേക ധനസഹായം നല്‍കുന്നു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂണ്‍ 25 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, പി.ഒ കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍-17 എന്ന വിലാസത്തിലോ ddfisherieskannur@gmail.com ഇ മെയില്‍ വിലാസത്തിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ മാപ്പിള ബേയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായോ 0497 2731081 നമ്പറിലോ ബന്ധപ്പെടാം.

സബ്‌സിഡി: അപേക്ഷ ക്ഷണിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ആര്‍ കെ വി വൈ-പി ഡി എം സി സൂക്ഷ്മ ജലസേചന പദ്ധതിയിലൂടെ കൃഷിയിടങ്ങളില്‍ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കൃഷിയിടമുള്ള കര്‍ഷകര്‍ക്ക് നിബന്ധനകളോടെ ചെലവിന്റെ 55 ശതമാനം ധനസഹായം ലഭിക്കും. അപേക്ഷയുടെ പകര്‍പ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭ്യക്കും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഈ വര്‍ഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സര്‍ട്ടിഫിക്കറ്റ്(എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക്) എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 04972965150, 9383472051, 9383472052, 9383472050, 9400430944

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്ലസ്ടു പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒന്നര വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314

പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍ അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റല്‍ എസ്എല്‍ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ജൂണ്‍ 21ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ചയുടെയും പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പാനലില്‍ ഉള്‍പ്പെടുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍-04972 700231

ജില്ലാതല സെമിനാര്‍ 30ന്

മൊകേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ജൈവ വൈവിധ്യ ബോര്‍ഡ്, കണ്ണൂര്‍ ആകാശവാണി എന്നിവയുടെ സഹകരണത്തോടെ’അധിനിവേശ ജീവജാലങ്ങള്‍ ആവാസ വ്യവസ്ഥയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തിലുളള ജില്ലാതല സെമിനാര്‍ ജൂണ്‍ 30 ന് നടക്കും. ജൈവ വൈവിധ്യ ബോര്‍ഡ് സംസ്ഥാന മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സന്‍ അധ്യക്ഷനാകും. വി.സി ബാലകൃഷ്ണന്‍, ഡോ. പി ദിലീപ്, ശ്രീബിന്‍ കടൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. മൊകേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അധിനിവേശ സസ്യങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും.

ക്ഷീരകര്‍ഷക മേഖലയിലെ സ്ത്രീ പ്രശ്നങ്ങള്‍:
പബ്ലിക് ഹിയറിങ് 18ന്

സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷക മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ പബ്ലിക് ഹിയറിംഗ് നടത്തുന്നു. കണ്ണൂര്‍ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ജൂണ്‍ 18 ബുധനാഴ്ച രാവിലെ 10 ന് ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയാവും.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി മുഖ്യാതിഥിയാകും. കണ്ണൂര്‍ ഡയറി ഡെവലപ്മെന്റ് വിഭാഗം അസി. ഡയറക്ടര്‍ ലാവണ്യ, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വനിതാ കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

വായന പക്ഷാചരണം; ലേഖന മത്സരം സംഘടിപ്പിക്കും

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പഠിതാക്കള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘വായനയോടാണ് പ്രണയം, വായനയാണ് ലഹരിയും’ എന്ന് വിഷയത്തില്‍ വായിച്ച പ്രണയകഥ, കവിത, നോവല്‍ തുടങ്ങിയവയെ അധികരിച്ച് രണ്ടു പേജുള്ള ലേഖനമാണ് തയ്യാറാക്കേണ്ടത്. രചനകള്‍ പഠനകേന്ദ്രങ്ങള്‍ വഴി ജൂണ്‍ 25 നകം ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ എത്തിക്കണം.

ഫാര്‍മസിറ്റ് നിയമനം

പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നിശ്ചിത യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2786270

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കണ്ണൂര്‍ വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സിയുടെ ആഭിമുഖ്യത്തില്‍ തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിങ്ങ് ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ഏവിയേഷന്‍), ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എ സി മെക്കാനിക്ക് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8921512459

ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി

അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററിന്റെ കണ്ണൂര്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍, അപ്പാരല്‍ മാനുഫാക്ചറിങ്ങ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈനിംഗ് സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍.പി.ഒ, തളിപ്പറമ്പ, കണ്ണൂര്‍ -670142 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 8301030362, 9995004269

വൈദ്യുതി മുടങ്ങും

എന്‍.എച്ച് വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110 കെ.വി ടവറുകളും അനുബന്ധ ലൈനുകളും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 18 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ 110 കെ.വി അഴീക്കോട് സബ്‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി ലൈന്‍ മെയിന്റെനന്‍സ് വിഭാഗം അറിയിച്ചു. ഇതിന്റെ ഭാഗമായി അഴീക്കോട് സെക്ഷന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign