കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

2025-26 വർഷത്തെ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവകലാശാലയ്ക്ക് കിഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ 2025-26 വർഷം അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2025 ജൂൺ 28  വരെ അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം, കോളേജുകളുടെ ലിസ്റ്റ് എന്നിവ  സർവകലാശാല വെബ് സൈറ്റിൽ (https://admissions.kannuruniversity.ac.in/) ലഭ്യമാണ്.

നീലേശ്വരം ക്യാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എം.കോം പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വർഷത്തിൽ, നീലേശ്വരം ഡോ. പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ ലാറ്ററൽ എൻട്രി ആയി എം.കോം പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവകലാശാല അംഗീകരിച്ച ബി.കോം/ബി.ബി.എ ബിരുദമാണ് പ്രവേശന യോഗ്യത. എം.കോം പ്രോഗ്രാമിന്റെ പരമാവധി സീറ്റുകൾ 16.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രസ്തുത പ്രോഗ്രാമിന്റെ പ്രവേശനത്തിന്റെ മറ്റ് വ്യവസ്ഥകൾ, 2025-26 അധ്യയന വർഷത്തിൽ പഠന വകുപ്പുകളിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ഇറക്കിയിട്ടുള്ള പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയും, പ്രോഗ്രാമിന്റെ റെഗുലേഷൻ പ്രകാരവുമായിരിക്കും.

ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി/PwBD വിഭാഗങ്ങൾക്ക് 300/- രൂപയും മറ്റ് വിഭാഗങ്ങൾക്ക് 600/- രൂപയുമാണ്.

SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.

വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

അപേക്ഷികൾ സ്വീകരിക്കുന്ന അവസാന തിയ്യതി: 23.06.2025

സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തരം മാത്രം ബന്ധപ്പെടുക.

ഹെൽപ്പ് ലൈൻ നമ്പർ :+914954262995 ,7356948230

E -mail id:  deptdoa@kannuruniv.ac.in

അപേക്ഷ   തീയതി  നീട്ടി                         

13.06.2025 ലെ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ച കണ്ണൂർ സർവ്വകലാശാല ഐ.ടി. സെന്ററിലേക്കുള്ള  സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 25.06.2025 ആയി ദീർഘിപ്പിച്ചിരിക്കുന്നു .

        വിജ്ഞാപനം സംബന്ധിച്ച    വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ് .

പരീക്ഷാ വിജ്ഞാപനം

14.07.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ / സപ്ലിമെന്ററി) മെയ് 2025 പരീക്ഷകൾക്ക് 20.06.2025 മുതൽ 24.06.2025 വരെ പിഴയില്ലാതെയും 25.06.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

യു. ജി ഒന്നാം അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ

2025-26 അധ്യയന വർഷത്തെ ബിരുദ (FYUG/FYIM) പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ അപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 21.06.2025 തിയ്യതിക്കുള്ളിൽ അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി (SBI ePay വഴി മാത്രം ) നിർബന്ധമായും അടക്കേണ്ടതാണ് (അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതില്ല). മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 990/- രൂപയും SC/ST വിഭാഗത്തിന് 925/- രൂപയുമാണ്.

             അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്‌ക്കേണ്ടത്. വിദ്യാർത്ഥികൾ, അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്.

                അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 21.06.2025 തിയ്യതിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പിന്നീട് പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ് .

                രണ്ടാം അലോട്ട്മെന്റ് : 23.06.2025

കോളേജ്/പഠനവകുപ്പ് പ്രവേശനം

 ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടാമത്തെ അലോട്ട്മെന്റ് നടത്തുന്നതാണ്. ഒന്ന്, രണ്ട്, അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാമത്തെ അലോട്ട്മെന്‍റിനു ശേഷം മാത്രം അതാത് കോളേജുകളിൽ/പഠനവകുപ്പുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്). അഡ്മിഷൻ ലഭിച്ചവർക്ക് കോളേജുകളിൽ/പഠനവകുപ്പുകളിൽ ഹാജരാകുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ രണ്ടാം അലോട്ട്മെന്‍റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ/പഠനവകുപ്പുകളിൽ ഹാജരാക്കേണ്ടതാണ്.

1.ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്

2.രജിസ്‌ട്രേഷൻ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്

3.യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്

4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

5. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്

6.കോഴ്സ്&കോണ്ടക്ട് സർട്ടിഫിക്കറ്റ്

7.അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്), കമ്മ്യുണിറ്റി/Caste തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യസ രേഖ (OEC വിഭാഗങ്ങൾക്ക് )

8. EWS വിഭാഗത്തിലാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് )

9 . അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)

10 . ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്

11. HSE,VHSE,THSLC,CBSE,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്

12 .നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

13.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

14. ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്‍റ് ഔട്ട് അഡ്മിഷൻ സമയത്ത് കോളേജിൽ/പഠനവകുപ്പുകളിൽ ഹാജരാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ഹെൽപ്പ് ലൈൻ നമ്പറുകൾ : +914954262995, 7356948230

 e-mail id: ugdoa@kannuruniv.ac.in

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും