അഭിമുഖം
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പാലയാട് നിയമപഠന വകുപ്പിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, നിയമ, അധ്യാപകരെ നിയമിക്കുന്നതിനായി 21/06/2025 രാവിലെ 10 മണി മുതൽ അഭിമുഖം നടത്തുന്നു. യോഗ്യത : 55% മാർക്കിൽ കുറയാതെയുള്ള മാസ്റ്റർ ബിരുദം, യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റൻറ് പ്രൊഫസർക്ക് വേണ്ട യോഗ്യത ഉള്ളവർക്ക് മുൻഗണന.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് വീതം പകർപ്പുകളുമായി നിയമപഠന വകുപ്പ് തലവൻ മുമ്പാകെ നിർദിഷ്ട സമയത്ത് ഹാജരാകണം
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്റർ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2025 ജൂൺ 25 രാവിലെ 10 മണി മുതൽ 12 മണി വരെ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ജൂനിയർ ഫാക്കൽറ്റി (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മാത്തമാറ്റിക്സ്/ ഇംഗ്ലീഷ്/ ഫൈൻ ആർട്സ്), അബാക്കസ് ടീച്ചർ, മാർക്കറ്റിംഗ് മാനേജർ, കോഴ്‌സ് കോർഡിനേറ്റർ, മാർക്കറ്റിംഗ് അസിസ്റ്റന്റ്/ ഫീൽഡ് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർ, സെയിൽസ് ഓഫീസർ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ, എച്ച്ആർ, ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ( ഡോട്ട് നെറ്റ്), അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ, ഫിനാൻഷ്യൽ കൺസൾട്ടൻ്റ്, സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ, ഫീൽഡ് സർവീസ് ടെക്നീഷ്യൻ, സീനിയർ മോഷൻ ഗ്രാഫിക് ഡിസൈനർ, പ്രോജക്ട് കോർഡിനേറ്റർ, ബോഡി ഷോപ്പ് മാനേജർ, സർവീസ് അഡ്വൈസർ തുടങ്ങിയ വിവിധ തസ്തികകളിലായി 700 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പങ്കെടുക്കാൻ താല്പര്യമുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, പിജി, ബി. ടെക്/ എം.എസ്‌സി/ എം.എ/ ബി.എഫ്.എ/ ബി.വി.സി/ ബി.എം.എം, അബാക്കസ് 8 ലെവൽ പ്രോഗ്രാമിൽ വൈദഗ്ധ്യത്തോടെയുള്ള ബിരുദം, എം.എസ്.ഡബ്ല്യൂ, എം.ബി.എ, അംഗീകൃത PGDCA/ SAP/ മൾട്ടിമീഡിയ ഡിസൈൻ/ ഗ്രാഫിക് ഡിസൈൻ ഡിപ്ലോമ, ഇലക്ട്രോണിക്സിൽ ഐടിഐ/ ഡിപ്ലോമ/ ബി-ടെക്, എം.എസ്.ഡബ്ല്യു/ എം.ബി.എ/ എം. എസ്.സി. സൈക്കോളജി, ബിസിഎ/ എംസിഎ/ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്, എംബിഎ ഫിനാൻസ്, എം.കോം, ഓട്ടോമൊബൈൽ/ മെക്കാനിക്കലിൽ ബിരുദം/ ഡിപ്ലോമ, എംഎ ഇക്കണോമിക്സ്, യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ 3 സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം എത്തിച്ചേരേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് 04972703130 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
എൻട്രൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ്
2025-26 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ/സെന്റററുകളിലെ വിവിധ യു.ജി/പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ (www.admission.
21/06/2025, 22/06/2025 തീയ്യതികളിൽ ഓൺലൈനായി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ ടൈം ടേബിൾ കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പഠന വകുപ്പുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ www.admission.
സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ വഴി മാത്രം ബന്ധപ്പെടുക.
Helpline Numbers – +914954262995, 7356948230
E-mail id: deptdoa@kannuruniv.ac.in
തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (Govt./Aided/Govt. Educational Institutions/Self Financing) 2025-26 അധ്യയന വർഷത്തെ പി. ജി. പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 വരെ നീട്ടിയിരിക്കുന്നു. ട്രയൽ അലോട്ട്മെന്റ് ജൂൺ 20 ന്. പുതുക്കിയ പ്രവേശന ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ (https://admissions.
അന്വേഷണങ്ങൾക്ക് :+914954 262 995 (പ്രവൃത്തി സമയങ്ങളിൽ മാത്രം)