പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.ബി.എ/ എം.എൽ.ഐ.എസ്.സി/എം.സി.എ/ എൽ.എൽ.എം/ എം പി ഇ എസ്/ എം എഡ് (സി.ബി.സി.എസ്.എസ്-റെഗുലർ/സപ്പ്
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെയും, ഐടി എഡ്യൂക്കേഷൻ സെന്ററുകളിലെയും 25/06/2025 – ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റൻറ് പ്രൊഫസർ – നിയമനം (kindly publish in all Kerala editions)
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഉള്ള രണ്ട് ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം+നെറ്റ്/ പി.എച്.ഡി ആണ് യോഗ്യത. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 26 വ്യാഴാഴ്ച രാവിലെ 10.30 നു ബിഹേവിയറൽ സയൻസ് ഡിപ്പാർട്മെന്റിൽ കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കായി 0497-2782441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കണ്ണൂർ സർവകലാശാല മാങ്ങാട്ട്പറമ്പ ക്യാമ്പസ്സിലുള്ള എൻവിറോണ്മെന്റൽ സ്റ്റഡീസ് പഠനവകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 26ന് രാവിലെ 10.30നു എൻവിറോണ്മെന്റൽ സ്റ്റഡീസ് പഠനവകുപ്പിൽ. ഫോൺ 9946349800, 9746602652.
കണ്ണൂർ സർവകലാശാല മലയാളം വകുപ്പിൽ ( ഡോ .പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്, നീലേശ്വരം ) താല്കാലികാടിസ്ഥാനത്തിൽ ഒരു അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ 25-06-2025 ന് ബുധനാഴ്ച്ച രാവിലെ 11 മണിക്ക് മലയാളം വകുപ്പിൽ വെച്ച് നടത്തുന്ന കൂടികാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക . 8606050283 ,9605307885.
സർവകലാശാലാ പഠന വകുപ്പുകളിലെ/സെന്ററുകളിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു(kindly publish in all Kerala editions)
2025-26 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ വിവിധ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ (www.admission.
പഠന വകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ www.admission.
സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക.
ഹെൽപ്പ് ലൈൻ നമ്പർ: +914954262995, 7356948230, E-mail id: deptdoa@kannuruniv.ac.in
യു. ജി (FYUGP/FYIMP)രണ്ടാം അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ (kindly publish in all Kerala editions)
2025 – 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് admission.kannuruniversity.ac.
അഡ്മിഷൻ ഫീസ് 990 /- രൂപയാണ്. (SC/ST വിഭാഗത്തിന് 925 /- രൂപ).
ഒന്നാം അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ ഹയർ ഓപ്ഷൻ ലഭിച്ചാൽ വീണ്ടും ഫീസ് അടക്കേണ്ടതില്ല.
നിശ്ചിത അഡ്മിഷൻ ഫീസ് ഒടുക്കി കോളേജുകളിൽ പ്രവേശനം നേടാത്തവർ തുടർന്നുള്ള അല്ലോട്മെന്റുകളിൽ നിന്നും പുറത്താകുന്നതാണ്.
കോളേജ് പ്രവേശനം
ഒന്ന്, രണ്ട്, അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുന്നതിനായി കോളേജുകളിൽ ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ 24.06.2025 മുതൽ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്-
അലോട്ട്മെന്‍റ് മെമ്മോയിൽ നൽകിയിരിക്കുന്ന കാലയളവിൽ അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ്.
ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതാത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.
കോളേജുകളിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും APAAR ID നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.നിലവിൽ APAAR ID ഇല്ലാത്ത വിദ്യാർഥികൾ www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് APAAR ID ജനറേറ്റ് ചെയ്യേണ്ടാതാണ്.
അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.
1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്മെന്‍റ് മെമ്മോ
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിയുടെ പ്രിന്‍റ് ഔട്ട്
3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
5. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
6. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
7. അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്),കമ്മ്യൂണിറ്റി/ Caste തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യാസ രേഖ (OEC വിഭാഗങ്ങൾക്ക്) EWS വിഭാഗമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ബാധകമായവർക്ക്)
8. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
10. HSE,VHSE,THSLC,CBSE,CISCE,
11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
സർവകലാശാലയിലെ റഗുലർ വിദ്യാർത്ഥികൾക്ക് 2025-26 അധ്യയന വര്ഷം മുതൽ ഏർപ്പെടുത്തുന്ന ഗ്രൂപ്പ് പേർസണൽ ആക്സിഡന്റ് പോളിസിയുടെ പ്രീമിയം തുകയുടെ ആവശ്യത്തിലേക്കായി പ്രവേശനസമയത്ത് വിദ്യാർത്ഥികൾ മറ്റ് ഫീസുകൾക്കൊപ്പം സ്റ്റുഡന്റ് വെൽഫെയർ ഫണ്ടിലേക്ക് നിശ്ചിത തുക കൂടി ഒടുക്കേണ്ടതുണ്ട്. (അഫിലിയേറ്റഡ് കോളേജുകളിൽ 200/- രൂപയും, സർവകലാശാല പഠനവകുപ്പുകളിൽ 500/- രൂപയും)
താത്കാലിക പ്രവേശനം
ഹയർ ഓപ്ഷൻ നിലനിർത്തുന്നവർ ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ താത്ക്കാലിക പ്രവേശനം നേടേണ്ടതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്‍റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ പുതുതായി അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്.
താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ അലോട്ട്മെന്‍റ് മെമ്മോ പ്രകാരമുള്ള തീയതികളിൽ സ്ഥിരം പ്രവേശനം നേടേണ്ടതാണ്
കോളേജുകളിൽ സ്ഥിരപ്രവേശനം നേടുന്നവർ ഹയർ ഓപ്ഷൻ റദ്ദ് ചെയ്തു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അല്ലാത്തപക്ഷം അടുത്ത അലോട്ട്മെന്‍റുകളിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ പുതുതായി അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടി വരുന്നതാണ്.
മൂന്നാം അലോട്ട്മെന്‍റ് :07.07.2025
കൂടുതല്‍ വിവരങ്ങള്‍ക്ക് admission.kannuruniversity.ac.
ഹെൽപ്പ് ലൈൻ നമ്പറുകൾ : +914954262995, 7356948230.
e-mail id: ugdoa@kannuruniv.ac.in