വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എം എസ് എം ഇ ഡേ ക്വിസ്*: *കണ്ണൂർ എസ്.എൻ കോളേജ് ജേതാക്കൾ
എം എസ് എം ഇ ഡേ ആഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ കണ്ണൂർ എസ് എൻ കോളേജ് വിദ്യാർഥിനികളായ എം രുചിക, പി ആതിര എന്നിവർ ഒന്നാം സ്ഥാനം നേടി. ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരിയിലെ വിദ്യാർഥികളായ കെ.സി ദ്രുപത്, പൃഥ്വി പവിത്രൻ എന്നിവർ രണ്ടാം സ്ഥാനവും മാടായി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർഥികളായ പ്രണവ് സുരേഷ് നായർ, മണികണ്ഠൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി രണ്ടുപേർ അടങ്ങുന്ന 30 ടീമുകളാണ് പങ്കെടുത്തത്. വിജയികളെ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് അജിമോൻ അനുമോദിച്ചു. ക്വിസ് കോ-ഓര്‍ഡിനേറ്ററും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റുമായ കെ. ശരത് ശശിധരന്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജർമാരായ പി കെ ശ്രീജയ, ഇ ആർ നിധിൻ, രഞ്ജു മാണി എന്നിവർ സംസാരിച്ചു.
നിയമനം
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്/ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എം.സി.എച്ച് കാര്‍ഡിയോ തൊറാസിക് സര്‍ജറി / തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡോക്ടര്‍മാര്‍, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2808111
മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക് ഷോപ്പ്
കെല്‍ട്രോണ്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് ജൂണ്‍ 26,27 തീയതികളില്‍ രാത്രി ഏഴ് മുതല്‍ എട്ട് മണിവരെ നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416
ജില്ലാതല മാധ്യമ ശില്‍പശാല 27ന്

കുടുംബശ്രീ പദ്ധതികളെക്കുറിച്ച് അവബോധവും പ്രചാരവും നല്‍കുന്നതിനായുള്ള ജില്ലാതല ഏകദിന മാധ്യമ ശില്‍പശാല ജൂണ്‍ 27 ന് രാവിലെ 10 ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ റോയല്‍ ഒമാര്‍സില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയാകും. കുടുംബശ്രീ മിഷന്‍ ഈ വര്‍ഷം ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍, തദ്ദേശീയ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍, സി ഡി എസുകളിലെ സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, മാധ്യമ പ്രവര്‍ത്തരുടെ സംശയ നിവാരണം എന്നിങ്ങനെ നാല് സെഷനുകളിലായാണ് ശില്‍പശാല നടക്കുന്നത്.

പി എസ് സി അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി ഫുള്‍ടൈം ജൂനിയര്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍:76/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ രണ്ടിന് കെ.പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണം.

അഭിമുഖം ജൂണ്‍ 27 ന്

നടുവില്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നിവരെ നിയമിക്കുന്നു. കെ.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 27 ന് രാവിലെ 10.30 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0460 2251033

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ, ഡി.സി.എ യോഗ്യതയുളള, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് അറിയുന്ന, പ്രവൃത്തി പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകള്‍, ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജൂലൈ ഒന്നിന് രാവിലെ 10.30 ന് സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ജ്വാലാ ലീഗല്‍ സെല്ലിലേക്ക് ഒരു വര്‍ഷത്തേക്ക് ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. നിയമ ബിരുവും രണ്ട് വര്‍ഷ പ്രവൃത്തിപരിചയവുമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ  ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04972 700596

തൊഴില്‍മേള 28 ന്

‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ രേഖകളുമായി ജൂണ്‍ 28ന് രാവിലെ 9.30 ന് സ്ഥാപനത്തില്‍ എത്തണം. https://forms.gle/augZvsvXvi6ReBxw6 ലിങ്ക് വഴിയോ 9495999712 നമ്പറിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.

ദേവസ്വം പട്ടയം മാറ്റി

ഇരിട്ടി, തലശ്ശേരി ലാന്‍ഡ് ട്രിബ്യൂണലില്‍ ജൂണ്‍ 25 ന് നടത്താനിരുന്ന ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ മാറ്റിയതായി ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എം.സി കേസുകള്‍ മാറ്റി

തലശ്ശേരി എസ്.ഡി.എം കോടതിയില്‍ ജൂണ്‍ 25 ന് രാവിലെ 11 മണിക്ക് നിശ്ചയിച്ച എം.സി കേസുകള്‍ അന്നേദിവസം ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റി.

സീറ്റ് ഒഴിവ്

കല്ല്യാശ്ശേരി സിവില്‍ സര്‍വീസ് അക്കാദമി കേന്ദ്രത്തില്‍ ഒരുവര്‍ഷ പ്രിലിംസ് കം മെയിന്‍സ് റഗുലര്‍ ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഫീസില്‍ നേരിട്ടെത്തിപ്രവേശനം നേടാം. ഫോൺ:  8281098875, 7012275014

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ കണ്ണൂര്‍ താവക്കരയിൽ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ സെന്ററില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവര്‍ക്ക് ഒരു വര്‍ഷ ഡിപ്ലോമ കോഴ്സിലേക്കും ഡിഗ്രി കഴിഞ്ഞവര്‍ക്ക് ആറുമാസ പി.ജി ഡിപ്ലോമ കോഴ്‌സിലേക്കും അപേക്ഷിക്കാം. ഫോൺ: 6235309809

സീറ്റൊഴിവ്

ടൂറിസം വകുപ്പിന്റെ കണ്ണൂര്‍ ഒണ്ടേന്‍ റോഡ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ്, ഹോട്ടല്‍ അക്കോമൊഡേഷന്‍ ഓപ്പറേഷന്‍സ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. ഫോണ്‍: 9895880075, 0497-2706904

മിനി ജോബ്‌ഫെയര്‍ 27ന്

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓഫീസ് അഡ്മിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വീഡിയോ എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍, സൗണ്ട് മ്യൂസിക് എഞ്ചിനീയര്‍, സ്റ്റോര്‍ കീപ്പര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ്, മെക്കാനിക്, റിസപ്ഷനിസ്റ്റ്, ഷോറൂം സെയില്‍സ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂണ്‍ 27 ന് രാവിലെ 10 മുതല്‍ ഒരുമണി വരെ നടക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപുമായി അഭിമുഖത്തിനെത്തണം. ഫോണ്‍: 0497 – 2707610, 6282942066

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

പയ്യന്നൂര്‍ താലൂക്കിലെ എരമം വില്ലേജിലുള്ള പേരൂല്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രം, പെരിങ്ങോം വില്ലേജിലുള്ള പെരിങ്ങോം വേട്ടക്കൊരു മകന്‍ ക്ഷേത്രം എന്നിവിടങ്ങളിൽ  അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകള്‍ കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജൂലൈ 10 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും