Home News എടക്കാട് പാറാപ്പള്ളി കടപ്പുറത്ത് തിരയിൽ പെട്ട് കാണാതായ വിദ്യാർഥിക്ക് വേണ്ടി തിരച്ചിൽ പുനരാരംഭിച്ചു

എടക്കാട് പാറാപ്പള്ളി കടപ്പുറത്ത് തിരയിൽ പെട്ട് കാണാതായ വിദ്യാർഥിക്ക് വേണ്ടി തിരച്ചിൽ പുനരാരംഭിച്ചു

by Sayana k
0 comments

എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴര പാറപ്പള്ളി കടപ്പുറത്ത് തിരയിൽ പെട്ട് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ വ്യാഴാഴ്ച്ച രാവിലെ പുനരാരംഭിച്ചു. കനത്ത മഴയും ശക്തമായ തിരയും തിരച്ചിലിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫിൻ്റെ മകൻ ഫർഹാൻ റഹൂഫിനെയാണ് ബുധനാഴ്ച്ച വൈകിട്ട് കാണാതായത്. 4 സുഹൃത്തുക്കൾക്കൊപ്പം കടലോരത്തെ പാറയിൽ ഇരിക്കുന്നതിനിടെ ശക്തമായ തിരയിൽ അകപ്പെട്ട് 2 പേർ കടലിൽ വീഴുകയായിരുന്നു. മറ്റൊരാൾ നീന്തി രക്ഷപ്പെട്ടെങ്കിലും ഫർഹാൻ തിരയിൽ മുങ്ങിപ്പോവുകയായിരുന്നു. എടക്കാട് പോലീസും ഫയർഫോഴ്സും രാത്രിയിൽ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എടക്കാട്, മുഴപ്പിലങ്ങാട് വില്ലേജ് ഓഫീസർമാരും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച്ച പകൽ ഫൈബർ വള്ളത്തിൽ മൽസ്യതൊഴിലാളികൾ കടലിൽ തിരച്ചിൽ നടത്തി വരികയാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign