172
പയ്യന്നൂർ അന്നൂരിൽ മോഷണം. വീട്ടിൽ കയറി കത്തി കാട്ടി വീട്ടമ്മയുടെ സ്വർണ മാല കവർന്നു.കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ രണ്ടേകാൽ പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്.രാവിലെ 10.30 ഓടെയാണ് സംഭവം. സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

