ഗവർണർ അദ്ദേഹത്തിന്റെ പദവിയനുസരിച്ച് പെരുമാറണം; പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

ഗവർണർ അദ്ദേഹത്തിന്റെ പദവിയനുസരിച്ച് പെരുമാറണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജാതിയും മതവും പ്രചരിപ്പിക്കുന്ന ആളായി മാറരുത്. ഗവർണർ മതപ്രചരണവും രാഷ്ട്രീയ പ്രചരണവും നടത്തരുതെന്നും വി.ഡി. സതീശൻ വിമർശിച്ചു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കില്ല. അത് നിയമപരമായി നിലനില്‍ക്കില്ല.മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഗവര്‍ണര്‍ അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയ- മത പ്രചരണങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കരുതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും