തളിപ്പറമ്പ് താലൂക്കില്‍ ഡ്രോണ്‍ നിരോധനം

തളിപ്പറമ്പ് താലൂക്കില്‍ ജൂലൈ 11 ന് രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ *തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര* സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പോലീസ്, പാരാമിലിറ്ററി, എയർഫോഴ്‌സ്‌, എസ് പി ജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ല.dro

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും