സ്കൂൾ സമയമാറ്റം; വിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എപി സമസ്തയും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻേറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ ആകണം.മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കീം റാങ്ക്ലിസ്റ്റ് വിഷയത്തിൽ സർക്കാർ വിവേകത്തോടെ പെരുമാറണമെന്നും വിമർശനം . കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃ ക്യാമ്പിലാണ് വിമർശനം ഉയർന്നത്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറാണ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും