കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: ജൂലൈ 31 വരെ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് 31.07.2025 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സർവകലാശാല വെബ്സൈറ്റിലെ  (www.kannuruniversity.ac.in) പേയ്മെന്റ്-ഇന്റഗ്രേറ്റഡ് രജിസ്ട്രേഷൻ ലിങ്ക് വഴി സമർപ്പിക്കണം (ACADEMICS —> PRIVATE REGISTRATION —> REGISTRATION ലിങ്ക്). അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 08.08.2025-ന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

ബിരുദം (മൂന്നു വർഷം, FYUGP പാറ്റേൺ) – ബി.കോം (ഇലക്ടിവ് – കോ-ഓപ്പറേഷൻ/ മാർക്കറ്റിങ്/ ഫിനാൻസ്), ബി.ബി.എ, ബി.സി.എ, ബി.എ ഇക്കണോമിക്സ്, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ ഹിസ്റ്ററി, ബി.എ ഇംഗ്ലിഷ്, ബി.എ മലയാളം, ബി.എ കന്നഡ, ബി.എ അഫ്സൽ-ഉൽ-ഉലമ, ബി.എ ഉർദ്ദു & ഇസ്ലാമിക് ഹിസ്റ്ററി, ബി.എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി,

ബിരുദാനന്തര ബിരുദം – എം.കോം (അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ), എം.എ ഇക്കണോമിക്സ്, എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി, എം.എ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ,

സർട്ടിഫിക്കറ്റ് കോഴ്സുകൾ – അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ.

എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ .പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം എ ഹിന്ദി കോഴ്സിന് ജനറൽ മെറിറ്റ്  ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ   ഒഴിവുണ്ട്.താല്പര്യമുള്ളവർ ടി‌സി ഉള്‍പ്പെടെ ഉള്ള അസ്സൽ യോഗ്യത  സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 14 തിങ്കളാഴ്ച്ച  രാവിലെ 11 മണിക്ക് ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്.

ഫോൺ :8289918100,9526900114

കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2025-27 വര്ഷത്തിലേക്കുള്ള LL.M കോഴ്സിന് – SC, ST   എന്നീ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

താത്പര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 15.07.2025 ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്.

Contact Number  : 0490-2996500

ടെക്നിക്കൽ അസിസ്റ്റന്റ്-അപേക്ഷ ക്ഷണിക്കുന്നു

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക്  കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

ഈ നിയമനം 179 ദിവസത്തേക്ക് അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ മാത്രമായിരിക്കും  യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 14.07.2025 രാവിലെ 10.30 മണിക്ക് മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 9496540524 എന്ന നമ്പറിൽ ബന്ധപ്പെടുക. 

ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസ് (EEC) – സർട്ടിഫിക്കറ്റ് കോഴ്സ് മൂന്നാം ബാച്ച്:  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു .

ഇംഗ്ലിഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി, കണ്ണൂർ സർവ്വകലാശാല സ്‌കൂൾ ഓഫ് ലൈഫ്  ലോംഗ് ലേർണിംഗ്     ഇംഗ്ലിഷ് പഠനവകുപ്പുമായി  ചേർന്ന്  താവക്കര ക്യാംപസിൽ  നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻസ്  – (Effective English Communication (EEC))” സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എച്ച് എസ് ഇ/ പ്ലസ് ടു , കോഴ്സ് ഫീസ്: 3,000/- രൂപ. 14.07.2025 മുതൽ 28.07.2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 30.07.2025 ന് വൈകുന്നേരം 5 മണിക്ക് മുൻപ് സ്‌കൂൾ ഓഫ്  ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക്  സമർപ്പിക്കണം. ക്ലാസുകൾ രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും താവക്കര ക്യാംപസിൽ.കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ.

നാലാം  സെമസ്റ്റർ പരീക്ഷകൾ
14.07.2025 മുതൽ ആരംഭിക്കാനിരുന്ന  കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ നാലാം  സെമസ്റ്റർ എം.എഡ്. ( സി ബി സി എസ് എസ്- റെഗുലർ/സപ്പ്ളിമെന്‍ററി), മെയ് 2025 പരീക്ഷകൾ 11.08.2025 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുന:ക്രമീകരിച്ചു.
 പരീക്ഷാ ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

30.07.2025  ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി  പ്രോഗ്രാമുകളുടെ സപ്ലിമെന്ററി (ജനുവരി 2025 ) പരീക്ഷകൾക്ക് 14.07.2025 മുതൽ17.07.2025 വരെ പിഴയില്ലാതെയും 18.07.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

പരീക്ഷാ  വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും