പി ജെ കുര്യനെ പിന്തുണച്ച് കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം റെജി തോമസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ പിന്തുണച്ച് കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം റെജി തോമസ്. പി ജെ കുര്യന്റേത് സദുദ്ദേശപരമായ നിര്‍ദേശമെന്ന് റെജി തോമസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു പി ജെ കുര്യന്റെ വിമര്‍ശനമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പി ജെ കുര്യന്‍ ഇകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരുന്നതിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ശക്തിപ്പെടണമെന്ന് സദുദ്ദേശപരമായ നിര്‍ദ്ദേശമാണ് അദ്ദേഹം നല്‍കിയത്. കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് ഈ പ്രസ്താവന അദ്ദേഹം നടത്തിയത്. അല്ലാതെ പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരെ നിരന്തരമായി സംസ്ഥാനതലത്തിലും, ജില്ലാതലങ്ങളിലും സമരങ്ങള്‍ നടത്തി ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പ്രവര്‍ത്തകരെ ഒരു രീതിയിലും അദ്ദേഹം ഇകഴ്ത്തി കാട്ടിയിട്ടില്ല’, റെജി തോമസ് പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും