യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പി ജെ കുര്യന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജനങ്ങൾക്കിടയിലാകണം നേതാക്കളുടെ അടിത്തറയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.തങ്ങൾ യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നപ്പോൾ ഗ്രാമീണ ചെറുപ്പക്കാരെയാണ് കേന്ദ്രീകരിച്ചിരുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്