Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

അഫിലിയേറ്റഡ് കോളേജുകളിലെ പി. ജി. പ്രോഗ്രാമുകൾക്ക് SC/ST/PWBD വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ അലോട്ട്മെന്റ്

2025-26 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. കോഴ്സുകളിലെ ഒഴിവുള്ള SC/ST/PWBD സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത SC/ST/PWBD വിഭാഗക്കാർക്ക് ഓൺലൈനായി 21.07.2025 മുതൽ 22.07.2025  വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്ക് SC/ST/PWBD വിഭാഗക്കാർക്ക് മാത്രമായി 25.07.2025 ന് സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് ഒടുക്കി അതത് കോളേജുകളിൽ 26.07.2025 ന്  പ്രവേശനം നേടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (https://admissions.kannuruniversity.ac.in/) സന്ദർശിക്കുക

Help line Numbers: 7356948230, 04972715227

E-mail id: pgdoa@kannuruniv.ac.in.

തീയതി നീട്ടി 

കണ്ണൂർ സർവ്വകലാശാല പബ്ലിക്ക് റിലേഷന്‍സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷന്‍/ കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി 25-07-2025 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

പ്രായോഗിക പരീക്ഷ

           കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി.ജി. ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ   2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ  താഴെ പറയുന്ന  തീയതികളിൽ അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

1. എം.എസ്.സി കെമിസ്ടി/ എം.എസ്.സി കെമിസ്ടി വിത്ത് ഡ്രഗ്ഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ  –   2025 ജൂലായ് 22 മുതൽ 30 വരെ

2. എം.എസ്.സി  കൌൺസെലിംഗ് സൈക്കോളജി –   2025 ജൂലായ് 21 മുതൽ 25 വരെ

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign