Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ഗവ.ഐ ടി ഐ അഡ്മിഷന്‍

മാടായിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഐ ടി ഐ മാടായിയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒസി, ഈഴവ, ഒബിഎച്ച്, മുസ്ലീം വിഭാഗങ്ങളില്‍ ഇന്‍ഡക്സ് മാര്‍ക്ക് 170 വരെയും എസ് സി വിഭാഗത്തില്‍ ഇന്‍ഡക്സ് മാര്‍ക്ക് 150 വരെയും എസ് ടി, ഒബിഎക്സ് വിഭാഗങ്ങളില്‍ ഇന്‍ഡക്സ് മാര്‍ക്ക് 115 വരെയും, ഒസി (ഇഡബ്ല്യുഎസ്) വിഭാഗത്തില്‍ ഇന്‍ഡക്സ് മാര്‍ക്സ് 125 വരെയും എല്‍സി വിഭാഗത്തില്‍ ഇന്‍ഡക്സ് മാര്‍ക്ക് 150 വരെയുള്ള എല്ലാ അപേക്ഷകരും ജൂലൈ 23 രാവിലെ 10.30 നും 12.30 നും ഇടയില്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയുമായി കൗണ്‍സിലിംഗിന് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍, ഡിപ്ലോമ ഇന്‍ ക്വാളിറ്റി മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍ അനുബന്ധ മേഖലകളില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയുള്ള ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.  https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 31നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. പഠനകേന്ദ്രം: ഡയറക്ടര്‍, മെന്റോര്‍-ബി, എന്‍ എസ് സേവാകേന്ദ്രം കോപ്ലക്സ്, എന്‍ എസ് ഹോസ്പിറ്റല്‍, കൊല്ലം -691020. ഫോണ്‍: 9048110031

സി-ഡിറ്റില്‍ അക്കൗണ്ടിങ്ങ് കോഴ്‌സുകള്‍

സി-ഡിറ്റിന്റെ താഴെ ചൊവ്വ  കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, മൂന്നുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ്, ടാലി, കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ബിപിഎല്‍ വിഭാഗത്തിന് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222

ഫാഷന്‍ ടെക്നോളജി കോഴ്സ്

തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്നോളജിയില്‍ ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് വിദ്യാഭ്യാസ യോഗ്യത. താല്പര്യമുള്ളവര്‍ ജൂലൈ 23 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാകണം. വെബ് സൈറ്റ് –www.iihtkannur.ac.in , ഇ മെയില്‍- info@iihtkannur.ac.in, ഫോണ്‍ : 0497 2835390

പരമ്പരാഗത ആരോഗ്യഭക്ഷ്യമേള 21 മുതല്‍

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള ‘അമൃതം കര്‍ക്കിടകം’ ജൂലൈ 21 ന് കലക്ടറേറ്റ് പരിസരത്ത് ആരംഭിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേള ജൂലൈ 31 ന് അവസാനിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പേ വിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമായി നടത്തുന്ന ആറുമാസ പരിശീലന പരിപാടിയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരുമണി വരെ അപേക്ഷിക്കാം. ഫോണ്‍: 04972700709

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെരിങ്ങോം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലേക്ക് കരാറടിസ്ഥാനത്തില്‍ 6-8 സീറ്റിംഗ് കപ്പാസിറ്റിയുള്ള പാസഞ്ചര്‍ വാഹനം ഡ്രൈവറുമുള്‍പ്പെടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 31 ന് ഉച്ചയ്ക്ക് മൂന്ന് വരെ അപേക്ഷിക്കാം. ഇ മെയില്‍: emrsskarindalam@gmail.com, ഫോണ്‍: 8848554706

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign