സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. കണ്ണൂർ സെൻട്രൽ ജയിലില്‍ നിന്നും നാല് കിലോമീറ്റർ അകലെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്ത് നിന്ന് ഗോവിന്ദച്ചാമി കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു.ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്തെ ചായക്കടയ്ക്ക് അടുത്ത് നിന്നും കണ്ടതായും ചിലർ പറയുന്നു. ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആളുകളെ കണ്ടപ്പോള്‍ മതില് ചാടി ഓടിയെന്നും പറയുന്നു. കള്ളി ഷര്‍ട്ടാണ് ആ സമയം ഗോവിന്ദച്ചാമി ധരിച്ചതെന്നും തലയില്‍ തുണി ചുറ്റിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ‘കറുത്ത പാന്റും വെള്ളയിൽ ലൈൻ ഉള്ള ഷർട്ടും ധരിച്ചയാളെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്.