കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞിരുന്ന എൽപിജി ഗ്യാസ് ടാങ്കർ ഉയർത്തുന്നതിനിടെ വാതകം ചോർന്നതോടെ പ്രദേശവാസികൾ ഭീതിയിലായി. ടാങ്കറിന്റെ വാൽവ് പൊട്ടിയതാണ് വാതക ചോർച്ചയ്ക്ക് കാരണം. സംഭവത്തെ തുടർന്ന് പ്രദേശത്ത് 500 മീറ്റർ ചുറ്റളവിൽ നിന്നുള്ള ജനങ്ങളെ പൊലീസ്, അഗ്നിശമന സേന, സിവിൽ ഡിഫൻസ് എന്നിവരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു.
മംഗലാപുരത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി കൊണ്ടുപോകുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ ടാങ്കർ റോഡിൽ മറിഞ്ഞത്. ഗ്യാസ് ചോർച്ച സംശയത്തെ തുടർന്ന് അതി ജാഗ്രതയോടെയാണ് ഇന്ന് രാവിലെ ടാങ്കർ ഉയർത്താനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ, വാതകം ചോർന്നതോടെ പ്രവർത്തനം അടിയന്തരമായി നിർത്തിവച്ചു.