മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. ഭരണഘടനനല്‍കുന്ന റൈറ്റ് ടു പ്രൊഫഷന്‍, ഏത് വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശം എന്നിവയാണ് ദുര്‍ഗില്‍ ലംഘിക്കപ്പെട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും ഈയൊരു അക്രമപരമ്പര അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം കൃത്യമായ നിലപാട് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബഹളം കാരണം പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തരമന്ത്രി പ്രധാനമന്ത്രി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഏതുവിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണെന്ന് സിബിസി ഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല – അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുകയും മാതാവിന് കിരീടം സമര്‍പ്പിക്കുകയും മുനമ്പത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആള്‍ക്കാരുടെ ഉള്ളിലിരിപ്പെന്താണെന്ന് ലോകത്തിന് വെളിപ്പെടുന്നതാണ് ഈ സംഭവമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

 

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും