ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാറും വോട്ടര്‍ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. കൂട്ടത്തോടെ ഒഴിവാക്കല്‍, എന്നതല്ല കൂട്ടത്തോടെ ഉള്‍പ്പെടുത്തല്‍ നയമാണ് സ്വീകരിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. കേസില്‍ സുപ്രീംകോടതി നാളെ വീണ്ടും വാദം കേള്‍ക്കും.
അതേസമയം ഓഗസ്റ്റ് 1 ന് കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പുതുക്കാന്‍ അപേക്ഷ നല്‍കിയത് 91.69 പേരാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ സഖ്യം.
അതേസമയം ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഐതിഹാസികമായ നടപടിയെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ചു. പാക് ആക്രമണത്തെ പൂര്‍ണമായും പ്രതിരോധിക്കാന്‍ കഴിയും. ഇന്ത്യയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണ്. നൂറിലധികം തീവ്രവാദികളെ ഇന്ത്യ വധിച്ചെന്നും പ്രതിരോധമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. ഭീകരവാദികളെ ഒളിസങ്കേതങ്ങളിലെത്തിയാണ് വധിച്ചത്. സാധാരണക്കാരെ സൈന്യം കൊലപ്പെടുത്തിയിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.