പുതുപ്പാടിയില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു. മണൽവയൽ പുഴങ്കുന്നുമ്മൽ റമീസാണ് മാതാവ് സഫിയയെ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ സഫിയയുടെ കൈക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ പുതുപ്പാടിയിൽ ലഹരിക്കടിമയായ മകൻ മാതാവിനെയും, മറ്റൊരു സംഭവത്തിൽ ഭർത്താവ് ഭാര്യയെയും കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം വലിയ രീതിയിൽ ബോധവൽക്കരണമുൾപ്പെടെയുള്ള പരിപാടികൾ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും