വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി

വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലുമാണ് പരാതി.പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയില്‍ ദിനു വ്യക്തമാക്കുന്നത്. ഇത് The SC/ST (Prevention of Atrocities)Atcന്റെ Section 3(1)(u)-ല്‍ പറയുന്ന ill-will പ്രോത്സാഹിപ്പിക്കല്‍ കുറ്റത്തിന് വിധേയമാണെന്നും ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ദിനു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

SC/ST വിഭാഗത്തില്‍ നിന്നുള്ളവര്‍ സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന പണം എടുത്തു കൊണ്ടുപോവുക എന്ന നിലയില്‍ ‘Take the money and run’ എന്ന രീതിയില്‍ ചിത്രീകരിക്കുന്നത് SC/ST സമൂഹത്തിനെ dishonesty/IMMORALITY /corruption എന്നിവയോട് ബന്ധിപ്പിക്കുന്നു. ഇതിലൂടെ മറ്റുള്ളവരുടെ മനസ്സില്‍ SC/ST സമൂഹത്തിനെതിരെ ill-will (അനിഷ്ടം )വളരാന്‍ സാധ്യതയുണ്ട്.പ്രസ്തുത ഫണ്ടിന് നാളിതുവരെ അപേക്ഷിച്ച ST വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളെയും സമൂഹ മാധ്യമങ്ങളും ടിവി ചാനലും വഴി ഇത് പ്രക്ഷേപണം ചെയ്തത് വഴി ഇത് കാണുന്ന ഞാനടങ്ങുന്ന SC/ST വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും