കാസറഗോഡ് പതിനേഴുവയസ്സുകാരി പ്രസവിച്ചു; ബന്ധുവായ 39കാരനെതിരെ പോക്സോ

കാസറഗോഡ് പതിനേഴുവയസ്സുകാരി പ്രസവിച്ചു, കുട്ടിയെ അനാഥാലയത്തിന് കൈമാറാൻ ശ്രമം, ബന്ധുവായ 39കാരനെതിരെ പോക്സോ കേസ്.ബദിയടുക്ക പോലീസ്‌സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിപെൺകുട്ടിയാണ്പ്രസവിച്ചത്. ഇക്കഴിഞ്ഞ ജൂലായ് മാസമാണ് സംഭവം.ഭാര്യയും മൂന്ന് മക്കളുമുള്ള ബന്ധുവായ പ്രതിയും കൂട്ടാളികളും പെൺകുട്ടിയുമായി കാസറഗോട്ടെ ആശുപത്രിയിലെത്തുകയും സ്കാനിംഗ് ചെയ്യാൻ ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ മടങ്ങുകയായിരുന്നു.പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തുകയും വയസ്സ് തെറ്റിദ്ധരിപ്പിച്ച് അവിടെ പ്രസവിക്കുകയും ചെയ്തു.പിന്നീട് കുഞ്ഞിനെ തലശേരിയിലെ അനാഥായത്തിൽ ഏല്പിക്കാൻ ശ്രമിക്കുന്നതിനിടെ വിവരമറിഞ്ഞെത്തിയ തലശേരി പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് വിവരം ബദിയടുക്ക പോലീസിൽ അറിയിച്ചതോടെ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും