തിരൂരിൽ വീട് കത്തിനശിച്ചു. മുക്കിലിപീടിക സ്വദേശി അബുബക്കർ സിദ്ധിഖിന്റെ വീടിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.തീപിടിത്തത്തിൽ വീടിന്റെ മേൽക്കൂര പൂർണമായും കത്തി. സംഭവസമയം അബൂബക്കറും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.പവർ ബാങ്ക് പ്ലഗ്ഗിൽ കുത്തിവച്ചിരുന്നുവെന്ന് അബുബക്കർ പോലീസിനോടു പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.