ഡോ. ഹാരിസ് ചിറക്കലിനെ നേരിട്ട് പോയി കണ്ടിരുന്നുവെന്ന് ഡിഎംഇ ഡോ. വിശ്വനാഥന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ നേരിട്ട് പോയി കണ്ടിരുന്നുവെന്ന് ഡിഎംഇ ഡോ. വിശ്വനാഥന്‍. സമാധാനമായി ഇരിക്കാന്‍ പറഞ്ഞു. നിലവിലെ വിഷയങ്ങളില്‍ ടെന്‍ഷനടിക്കേണ്ട എന്ന് പറഞ്ഞു. ഡോ. ഹാരിസിനെ കുരുക്കാനായിരുന്നോ വാര്‍ത്താസമ്മേളനം എന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ നേരിട്ട് പോയി കാണേണ്ടതുണ്ടോ എന്ന് ഡിഎംഇ ചോദിച്ചു.വാര്‍ത്താസമ്മേളനത്തില്‍ സൂപ്രണ്ട് ഡോ. സുനില്‍ കുമാറിനേയും പ്രിന്‍സിപ്പല്‍ പി കെ ജബ്ബാറിനേയും ഫോണില്‍ വിളിച്ചത് താന്‍ തന്നെയാണെന്നും ഡിഎംഇ പറഞ്ഞു. സുനില്‍ കുമാറും ജബ്ബാറും ഡോക്ടര്‍മാരാണ്. അവര്‍ മീഡിയയെ അഭിമുഖീകരിക്കുന്നത് ആദ്യമായാണ്. അവര്‍ ഒരുപാട് ചോദ്യങ്ങളെ നേരിട്ടു. അത് അവര്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കി. അതുകൊണ്ടാണ് താന്‍ അവരെ വിളിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞെന്നും ഡിഎംഇ പറഞ്ഞു.


ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ഡോ. വിശ്വനാഥന്‍ പറഞ്ഞു. സര്‍ക്കാരും ആശുപത്രി അഡ്മിനിസ്‌ട്രേഷനും ഡോ ഹാരിസിനെതിരല്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. ഹാരിസ് ഡോക്ടറുടെ അഭിപ്രായം പരിഗണിക്കും. എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യമായിട്ടുള്ളതെന്ന് സര്‍ക്കാര്‍ കൃത്യമായി വിവരം തേടിയിട്ടുണ്ട്. എച്ച്ഡിഎസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഉപകരണക്ഷാമമില്ലാതെ എങ്ങനെ മുന്നോട്ടുപോകാം എന്നതടക്കം സര്‍ക്കാര്‍ ചോദിച്ചിരുന്നു. അക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം ചോദിച്ചിട്ടുണ്ട്. അതേപ്പറ്റി പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡോ. വിശ്വനാഥന്‍ വിശദീകരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും