സി സദാനന്ദന്റെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളെന്ന് സിപിഐഎം

ബിജെപി നേതാവും എംപിയുമായ സി സദാനന്ദന്റെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളെന്ന് സിപിഐഎം. സി സദാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ശിക്ഷിച്ചതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.കേസിൽ ഇനി നിയമപരമായ നീക്കങ്ങളില്ലെന്നും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വിശദീകരണ യോഗമെന്നും കെ കെ രാഗേഷ്. കേസിൽ സദാനന്ദൻ അടക്കമുള്ളവർ നൽകിയത് കള്ള മൊഴികളാണ്. ഇത് കണക്കിലെടുത്തുകൊണ്ടാണ് ശിക്ഷ നടപ്പാക്കിയത് ഇതെല്ലാം നാട്ടിലുള്ളവർക്ക് അറിയാമെന്നും അവരെ കുറ്റവാളികളായി നാട്ടുകാർ കരുതുന്നില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും