കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. കോട്ടയം കിടുങ്ങൂരിലുണ്ടായ അപകടത്തിലാണ് ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യനാണു മരിച്ചത്. കാറിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം. കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും