ധന്‍ബാദ്-ആലപ്പുഴ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ നാല് മാസം പ്രായമായ ഭ്രൂണം

ധന്‍ബാദ്-ആലപ്പുഴ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ നാല് മാസം പ്രായമായ ഭ്രൂണം കണ്ടെത്തി. ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ധന്‍ബാദ്-ആലപ്പുഴ ട്രെയിന്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നിലവില്‍ ഭ്രൂണം കണ്ടെത്തിയ ട്രെയിനിന്റെ ബോഗി മാത്രം ആലപ്പുഴയില്‍ പിടിച്ചിട്ടിട്ടുണ്ട്. ഭ്രൂണം ട്രെയിനില്‍ നിന്നും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം.

Related posts

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾ മരിച്ചു

സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; സുപ്രധാന വിധിയുമായി സുപ്രീംകോടതി