സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, ജില്ലകളിൽ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.