കൊല്ലത്ത് അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനം നടത്തി; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടർന്ന് സ്ഥാപന ഉടമ ആത്മഹത്യ ചെയ്തു

കൊല്ലത്ത് അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനം നടത്തിയതിന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടർന്ന് സ്ഥാപന ഉടമ ആത്മഹത്യ ചെയ്തു. അംഗീകാരമില്ലാതെ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി വരികയായിരുന്നു ഇയാള്‍. സംഭവം പൊലീസ് കണ്ടെത്തുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കൊല്ലം കോളേജ് ജങ്ഷനിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന അമൽ ശങ്കറാണ്‌ ജീവനൊടുക്കിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നത്.


കോളേജ് ജംഗ്ഷനില്‍ വര്‍ഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനം നടത്തി വരികയാണ് അമല്‍ ശങ്കറും ഭാര്യ രേഖാകുമാരിയും. ഭാരത് സേവക് സമാജിന്റെ പരിശീലന കേന്ദ്രമാണ് ഇതെന്നാണ് ഇരുവരും കുട്ടികളെ വിശ്വസിപ്പിച്ചിരുന്നത്. ലാബ് ടെക്‌നീഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ കേസുകളായിരുന്നു പ്രധാനമായും സ്ഥാപനത്തില്‍ പരിശീലിപ്പിച്ചിരുന്നത്. ഇവിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പിനായും ജോലിക്കായും മറ്റ് സ്ഥാപനങ്ങളെ സമീപിക്കുമ്പോഴാണ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല എന്ന് മനസിലാകുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിലെത്തി പ്രതിഷേധിച്ചിരുന്നു. കൂടാതെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

വിദ്യാര്‍ഥികളെയും സ്ഥാപന ഉടമകളെയും തിങ്കളാഴ്ച സ്റ്റേഷനില്‍ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചെങ്കിലും അമല്‍ ശങ്കര്‍ എത്തിയില്ല. രേഖയെയും സ്ഥാപനത്തിന്റെ കൊച്ചിയില്‍നിന്നുള്ള പ്രതിനിധികളെയും ചോദ്യംചെയ്യുന്നതിനിടെ അമലിനോട് സ്റ്റേഷനില്‍ എത്താന്‍ ഈസ്റ്റ് പോലീസ് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായി. വൈകീട്ട് നാലരയോടെയാണ് വാളകം അറയ്ക്കലില്‍ ഭാര്യയുടെ വീടായ രേഖാമന്ദിരത്തില്‍ അമലിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും