വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബിരുദാനന്തര ബിരുദ തത്സമയ പ്രവേശനം

കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത തളിപ്പറമ്പ് ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് 2025 – 26 അധ്യയന വര്‍ഷത്തില്‍ എം.എ സോഷ്യല്‍ എന്‍ട്രപ്പണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക്ക് പോളിസി ആന്‍ഡ് ഡെവലപമെന്റ്, എം.എ ഡീ സെന്‍ട്രലൈസേഷന്‍ ആന്‍ഡ് ലോക്കല്‍ ഗവര്‍ണന്‍സ് (റഗുലര്‍) പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്രായ പരിധിയില്ല. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ഇ സി. ഒ ബി എച്ച് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമാണ്. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട രേഖകളുമായി ആഗസ്റ്റ് 22 വരെ നേരിട്ട് കോളേജില്‍ ഹാജരാകാം. ഫോണ്‍: 04602200904, 9895094110, 9061831907

എഐഐഎസ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ജില്ലാ ഓഫീസിനു കീഴില്‍ അംഗങ്ങളായവരും നിലവില്‍ അംഗത്വം മുടങ്ങി കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവരും ആഗസ്റ്റ് 31 നകം എഐഐഎസ് (അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം) വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ മുതലായവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ഹാജരായോ സ്വന്തമായോ അപ്‌ഡേറ്റ് ചെയ്യണം. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുള്ള തുകയായ 25 രൂപയും ഒടുക്കേണ്ടതാണ്. ഫോണ്‍ – 8547655339

ദര്‍ഘാസുകള്‍ ക്ഷണിച്ചു

എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പരിധിയിലുള്ള മുണ്ടേരി പഞ്ചായത്തിലെ 33 അങ്കണവാടികളിലും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറ സോണലിലെ 35 അങ്കണവാടികളിലും ചെമ്പിലോട് പഞ്ചായത്തിലെ 31 അങ്കണവാടികളിലും കൊളച്ചേരി പഞ്ചായത്തിലെ 26 അങ്കണവാടികളിലും മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറം സെപ്തംബര്‍ മൂന്നിന് രാവിലെ 10.30 വരെ ലഭിക്കും. ഫോണ്‍: മുണ്ടേരി പഞ്ചായത്ത്-9947813873, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറ സോണല്‍ -9847418378, ചെമ്പിലോട് പഞ്ചായത്ത് 9526102755, കൊളച്ചേരി പഞ്ചായത്ത് 9048852978.

ഭരണഭാഷാ പുരസ്‌കാരങ്ങൾ 2025: അപേക്ഷ ക്ഷണിച്ചു

ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കേരള സർക്കാർ ഏർപ്പെടുത്തിയ ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഭരണഭാഷസേവന പുരസ്‌കാരം, ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം എന്നിവക്ക് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഗ്രൂപ്പ് എ, ബി, സി വിഭാഗം ജീവനക്കാർ, ഗ്രൂപ്പ് സി വിഭാഗം ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നിവർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗം ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷാസേവന പുരസ്‌കാരങ്ങൾക്കും അപേക്ഷിക്കാം.

2024 വർഷത്തിൽ മലയാളത്തിൽ ചെയ്ത ജോലികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഭരണഭാഷാ സേവന പുരസ്‌കാരം, ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം, മികച്ച വകുപ്പിനും മികച്ച ജില്ലയ്ക്കുമുള്ള പ്രത്യേക പുരസ്‌കാരം എന്നിവയ്ക്കുള്ള അപേക്ഷകൾ പ്രത്യേകം തരംതിരിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പിന് നൽകണം. ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരത്തിനുള്ള അപേക്ഷകൾ അതത് ജില്ലാ കലക്ടർമാർക്കാണ് നൽകേണ്ടത്. നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷകൾ സെപ്റ്റംബർ 15 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. സർക്കാരിലേക്കുള്ള അപേക്ഷകൾ ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, അനക്സ് 1, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം – 695001, എന്ന വിലാസത്തിൽ ലഭിക്കണം. ഇ മെയിൽ: pardold@gmail.com, ഫോൺ: 0471 2518792

ഫാർമസിസ്റ്റ് നിയമനം

കുന്നോത്ത് പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ medicalofficerkunnothparamba@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ആഗസ്റ്റ് 25 നകം ബയോഡാറ്റ അയക്കണം. ഫോൺ: 04902313266

ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് കോഴ്‌സ്

കണ്ണൂർ എൽ ബി എസ് സ്‌കിൽ സെന്ററിന് കീഴിൽ ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 6235309809

എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

ആലപ്പുഴ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ 2025-2027 ബാച്ചിലേക്കുള്ള ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി/ എസ് ടി, ഒ.ഇ.സി, ജനറൽ വിഭാഗങ്ങളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ആഗസ്റ്റ് 22, 25, 26 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിലെത്തണം. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ.പി.ഒ, ആലപ്പുഴ-688003 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 9188067601, 0477-2267602, 9946488075, 9747272045

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡി എൽ എഫ് സി 2024 – 25 വരെയുള്ള കാലയളവിലേക്കാവശ്യമായ മെറ്റീരിയൽസ് സപ്ലൈ ഓർഡർ പ്രകാരം വിതരണം ചെയ്യുന്നതിന് ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം.

വൈദ്യുതി മുടങ്ങും

എൽ ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചോലപ്പാലം ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 20ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും തരിയേരി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

എച്ച് ടി ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ എച്ചൂർകോട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 20 ന് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 വരെയും മാവിലാച്ചാൽ, മാവിലാച്ചാൽ കനാൽ, എച്ചൂർ കോളനി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ധനസഹായത്തിന് അപേക്ഷിക്കാം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/ കോലധാരികള്‍ എന്നിവര്‍ 2025 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള വേതനം ലഭിക്കുന്നതിന് ചിറക്കര ക്രൈസ്റ്റ് കോളേജിന് സമീപമുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ആഗസ്റ്റ് 25 നകം നേരിട്ട് ഹാജരാകണം. ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതമാണ് ഹാജരാകേണ്ടത്. ഫോണ്‍: 0490 2321818

നിധി ആപ്കെ നിക്ട് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്കെ നിക്ട് ജില്ലാ വ്യാപന പദ്ധതി പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ആഗസ്റ്റ് 27 ന് ശിക്ഷക് സദന് സമീപമുള്ള കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി ഹാളില്‍ നടക്കും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണം.

താലൂക്ക് വികസന സമിതി സെപ്റ്റംബര്‍ 10ന്

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 10 ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

നേഴ്സിംഗ് അസിസ്റ്റന്റ് ഒഴിവ്

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 23 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. വെബ്സൈറ്റ്: gmckannur.edu.in

ലക്ചറര്‍ ഒഴിവ്

കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി വിഭാഗത്തില്‍ ലക്ചററെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടുകൂടി ബി ടെക് / എം ടെക് പാസായ ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 20 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്കും എഴുത്തു പരീക്ഷയ്ക്കും എത്തണം. ഫോണ്‍: 0497 2835106

ലേലം

പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ വാഹനമായ ടാറ്റാ സ്പേഷ്യോ ലേലം ചെയ്ത് വില്‍പന നടത്തിയശേഷം അഞ്ച് വര്‍ഷത്തേക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് തന്നെ തിരികെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മണിക്കകം പെരിങ്ങോം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04985 236215

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും