വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഹെല്‍പ്പര്‍ നിയമനം

ഐസിഡിഎസ് കണ്ണൂര്‍ റൂറല്‍ ഓഫീസിനു കീഴിലെ പള്ളിക്കുന്ന് കോര്‍പ്പറേഷന്‍ സോണലിലെ ഡിവിഷന്‍ 1 (പള്ളിയംമൂല)ലെ നെഹ്‌റുജി അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 25 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഈ ഡിവിഷനില്‍ സ്ഥിര താമസക്കാരായ 18 നും 35 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഡിവിഷന്‍ 1 ല്‍ നിന്നും അപേക്ഷകര്‍ ഇല്ലാത്ത പക്ഷം പള്ളിക്കുന്ന് സോണലിലെ മറ്റു ഡിവിഷനില്‍ ഉള്ളവരെ പരിഗണിക്കും. പത്താം ക്ലാസ് പാസായിരിക്കണം. പത്താം ക്ലാസ് പാസായവരില്ലെങ്കില്‍ ഏഴാം ക്ലാസ് പാസായവരെ പരിഗണിക്കും. അപേക്ഷയുടെ മാതൃക ഓഫീസില്‍ നിന്ന് ലഭിക്കും. ഹെല്‍പ്പര്‍ക്ക് 3000 രൂപയാണ് ഹോണറേറിയം. ഫോണ്‍-0497 2749122.

നെല്ലിയാമ്പതി വിനോദയാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി വിനോദയാത്ര സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 ന് രാത്രി ഒന്‍പത് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് സെപ്റ്റംബര്‍ ഒന്നിന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. കല്‍പ്പാത്തി, സീതാര്‍കുണ്ഡ്, ഓറഞ്ച് ഫാം, മലമ്പുഴ ഡാം, അഹല്യ ഹെറിറ്റേജ് വില്ലേജ്, പോത്തുണ്ടി ഡാം, കേശവന്‍ പാറ എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെല്ലിയാമ്പതിയിലാണ് താമസ സൗകര്യം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. ആഗസ്റ്റ് 26 ന് ആറന്മുള വള്ളസദ്യയോട് കൂടിയ പഞ്ചപാണ്ഡവ ക്ഷേത്ര തീര്‍ത്ഥയാത്രയും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9495403062, 9745534123 നമ്പറുകളില്‍ ബന്ധപ്പെടാം.

വൈദ്യുതി മുടക്കം

എല്‍ ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ തരിയേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 21 ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും തണ്ടപ്പുറം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും എടവച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

പുതിയ ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മായന്‍ മുക്ക്, കൊട്ടാണച്ചേരി ചകിരി, ജയന്‍പീടിക, എടക്കണമ്പേത്ത്, ഏച്ചൂര്‍ കോട്ടം, കൊട്ടാണച്ചേരി, പടന്നോട്ട്, കച്ചേരി പറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 21 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

മാറ്റിവെച്ച പരീക്ഷകൾ 25ന്

കേരള പി എസ് സി ജൂലൈ 23 ന് നടത്താനിരുന്ന സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ ഡ്രാഫ്റ്റ്‌സ്മാൻ(സിവിൽ) ഇൻ പബ്ലിക് വർക്‌സ്/ ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പർ 008/2024), ഓവർസീർ ഗ്രേഡ് മൂന്ന് (സിവിൽ) ഇൻ ഇറിഗേഷൻ (കാറ്റഗറി നമ്പർ 293/2024), ട്രേസർ ഇൻ കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ ഫോർ എസ് സി/ എസ് ടി ലിമിറ്റഡ് (കാറ്റഗറി നമ്പർ 736/2024) തസ്തികയിലേക്കുള്ള ഒ എം ആർ പരീക്ഷ ആഗസ്റ്റ് 25 ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിലോ സമയക്രമത്തിലോ മാറ്റമില്ല. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയ പഴയ തീയതിയിലെ ഹാൾ ടിക്കറ്റുമായി അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം. ഫോൺ: 0497 2700482

എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ കോഴ്‌സുകൾ

സംസ്ഥാന വനിതാവികസന കോർപറേഷന്റെ കീഴിൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളിൽ പട്ടികജാതി/വർഗ വിഭാഗക്കാർക്കായി റൂട്രോണിക്‌സ് നടത്തുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിൽ കുറഞ്ഞ ഫീസ് നിരക്കിൽ കോഴ്‌സുകൾ ആരംഭിക്കുന്നു. കെ പി എസ് സി നിയമനങ്ങൾക്ക് അനുയോജ്യമായ പി ജി ഡി സി എ, ഡി സി എ, ഡാറ്റാ എൻട്രി കോഴ്‌സുകൾ ചെയ്യാൻ താൽപര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ് എസ് എൽ സി യോഗ്യതയുള്ളവർ ആഗസ്റ്റ് 30 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2800572, 9496015018

ഡിഗ്രി/പി.ജി സീറ്റൊഴിവ്

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാംവർഷ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.കോം കോ ഓപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച്, ഫിഷർമാൻ വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തണം. ഫോൺ: 8547005059, 9605228016

സീറ്റ് ഒഴിവ്

പെരിങ്ങോം ഗവ. കോളേജിൽ ഒന്നാം വർഷ ബി.എസ് സി മാത്തമാറ്റിക്‌സ്, എം.എ ഇംഗ്ലീഷ് വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ ആഗസ്റ്റ് 22 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയിൽ: govtcollegepnr@gmail.com, ഫോൺ: 04985 295440, 9447648197

പലിശ രഹിത ഭവന വായ്പാ പദ്ധതി

ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസ അധ്യാപകർക്ക് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ സഹായത്തോടെ നൽകുന്ന പലിശ രഹിത ഭവനവായ്പ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വിവാഹ ധനസഹായ വിതരണവും ആഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

അങ്കണവാടികളിൽ മുട്ട, പാൽ വിതരണം

എടക്കാട് അഡീഷനൽ ഐ സി ഡി എസ് പരിധിയിലുള്ള മുണ്ടേരി പഞ്ചായത്തിലെ 33 അങ്കണവാടികൾ, കണ്ണൂർ കോർപറേഷൻ ചേലോറ സോണലിലെ 35 അങ്കണവാടികൾ, ചെമ്പിലോട് പഞ്ചായത്തിലെ 31 അങ്കണവാടികൾ, കൊളച്ചേരി പഞ്ചായത്തിലെ 26 അങ്കണവാടികൾ എന്നിവിടങ്ങളിൽ മുട്ട വിതരണം ചെയ്യുന്നതിനും പാൽ വിതരണം ചെയ്യുന്നതിനും വ്യക്തികൾ/ സ്ഥാപനങ്ങളിൽ എന്നിവരിൽ നിന്ന് വെവ്വേറെ ദർഘാസുകൾ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് രാവിലെ 10.30 വരെ ദർഘാസ് ഫോം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ചക്കരക്കൽ ഇരിവേരി സി എച്ച് സിക്ക് സമീപം പ്രവർത്തിക്കുന്ന എടക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ നേരിട്ട് ബന്ധപ്പെടാം. ഫോൺ-മുണ്ടേരി പഞ്ചായത്ത്: 9947813873, കണ്ണൂർ കോർപറേഷൻ ചേലോറ സോണൽ: 9847418378, ചെമ്പിലോട് പഞ്ചായത്ത്: 9526102755, കൊളച്ചേരി പഞ്ചായത്ത്: 9048852978

എടക്കാട് ഐ സി ഡി എസിന്റെ പരിധിയിലുള്ള പെരളശ്ശേരി പഞ്ചായത്തിലെ 27 അങ്കണവാടികൾ, കടമ്പൂർ പഞ്ചായത്തിലെ 17 അങ്കണവാടികൾ, കണ്ണൂർ കോർപറേഷൻ എളയാവൂർ സോണലിലെ 31 അങ്കണവാടികൾ, എടക്കാട് സോണലിലെ 36 അങ്കണവാടികൾ എന്നിവിടങ്ങളിലേക്ക് മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണി വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് എടക്കാട് ഓൾഡ് ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ പെരളശ്ശേരി പഞ്ചായത്ത്: 8848897870, എളയാവൂർ സോണൽ: 9544513545, എടക്കാട് സോണൽ, കടമ്പൂർ പഞ്ചായത്ത്: 9947147206 നമ്പറുകളിലോ ബന്ധപ്പെടാം.

അംശദായം ഒടുക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ട തൊഴിലാളികൾക്കും നാളിതു വരെയുള്ള അംശദായ ഇനത്തിൽ കുടിശ്ശിക വരുത്തിയ തുക പലിശ ഒഴിവാക്കി മൂന്ന് ഗഡുക്കളായി plantationworker.kerala.gov.in വെബ്സൈറ്റ് മുഖേനയോ ഓഫീസിൽ നേരിട്ടോ അടക്കാം. വിശദ വിവരങ്ങൾ ബോർഡിന്റെ മാനന്തവാടി ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 8547655339, 9562283272

സീറ്റ് ഒഴിവ്

വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ് സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഉടൻ കോളേജിൽ എത്തണം. ഫോൺ: 9567463159, 7293554722

ലിഫ്റ്റ് ഓപ്പറേറ്റർ നിയമനം

ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എട്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സിയും ലിഫ്റ്റ് ഓപ്പറേറ്റിംഗിൽ ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ് .നിയമാനുസൃത ഇളവ് ബാധകം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് 30 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2700831

ക്ഷേത്രകലാ പുരസ്‌ക്കാരങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും

ക്ഷേത്ര കലാ അക്കാദമി 2023-24 ലെ ക്ഷേത്രകലാ പുരസ്‌ക്കാരങ്ങൾ ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11.30 ന് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ ഹാളിൽ എം. വിജിൻ എം.എൽ.എ പ്രഖ്യാപിക്കും. ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ഭരണ സമിതിയംഗങ്ങളായ ടി.വി. രാജേഷ്, ഗോവിന്ദൻ കണ്ണപുരം, ടി.കെ. സുധി കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ സംബന്ധിക്കും.

ടെണ്ടർ ക്ഷണിച്ചു

പയ്യന്നൂർ കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ടെണ്ടർ നടപടി ക്രമങ്ങൾ ആഗസ്റ്റ് 30 ന് നടക്കും. ടെണ്ടർ ഫോമുകൾ പയ്യന്നൂർ കെ എസ് ആർ ടി സി യൂണിറ്റ് ഓഫീസിൽ നിന്നും ആഗസ്റ്റ് 27 വരെ ലഭിക്കും. അപേക്ഷകൾ 29 വരെ സ്വീകരിക്കും. ഫോൺ: 8606734843, 9188526762, 9947900560

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും