അധ്യാപകനെതിരായ വ്യാജ പീഡന പരാതി; മറുപടിയുമായി സിപിഐഎം നേതാവ് എസ് രാജേന്ദ്രന്‍

അധ്യാപകനെതിരായ വ്യാജ പീഡന പരാതിയില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം നേതാവ് എസ് രാജേന്ദ്രന്‍ രംഗത്ത്. വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയുമായി തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ല എന്നാണ് എസ് രാജേന്ദ്രന്‍ പറഞ്ഞത്. പരാതികള്‍ നല്‍കിയതോടെ അധ്യാപകന്‍ ക്രൂരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് പരാതിക്കാര്‍ തന്നെ സമീപിച്ചത് എന്നും അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്നത്തെ പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു എന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലെ വ്യാജ പീഡന പരാതി തയ്യാറാക്കിയത് എസ് രാജേന്ദ്രന്റെ നേതൃത്വത്തിലാണ് എന്ന് ആനന്ദ് വിശ്വനാഥന്‍ ആരോപിച്ചതിന് പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം.


‘പരാതി നല്‍കിയത് പാര്‍ട്ടിയോ എംഎല്‍എ ഓഫീസോ അല്ല. അവര്‍ മൊഴി കൊടുത്തത് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരാതി നല്‍കിയതിന് ശേഷം ആനന്ദ് ക്രൂരമായി പെരുമാറിയതിന് പിന്നാലെയാണ് കുട്ടികള്‍ എന്നെ വന്ന് കണ്ടത്. ആനന്ദ് കുട്ടികളോട് പരീക്ഷയില്‍ തോല്‍പ്പിക്കും എന്നടക്കം പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ അന്നത്തെ പ്രിന്‍സിപ്പലിനെ കാണുകയും കുട്ടികളോട് ധൈര്യമായിരിക്കാന്‍ പറയുകയും ചെയ്തിരുന്നു.’ എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ വ്യാജ പീഡന പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകനെ കോടതി വെറുതെ വിടുകയായിരുന്നു. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

 

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും