ലഡാക്കിലെ സിയാച്ചിന്‍ ഗ്ലേസിയറിലെ സൈനിക ക്യാമ്പില്‍ ഹിമപാതം. മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. ഹിമപാതത്തില്‍പ്പെട്ട ഒരു സൈനികനെ രക്ഷപ്പെടുത്തിയതായാണ് വിവരം. രണ്ട് അഗ്നിവീര്‍ സൈനികരും ഒരു സീനിയര്‍ സൈനികനുമാണ് മരിച്ചത്. അഞ്ചുമണിക്കൂറോളമാണ് സൈനികര്‍ കുടുങ്ങിക്കിടന്നത്.
2021-ല്‍ സിയാച്ചിനിലെ ഹനീഫ് ഉപമേഖലയില്‍ ഉണ്ടായ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അന്ന് ആറു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങിക്കിടന്ന മറ്റു സൈനികരെ രക്ഷപ്പെടുത്തിയത്.