പാലിയേക്കര ടോള്‍ മരവിപ്പിച്ച നടപടി ഹൈക്കോടതി നീട്ടി

പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി തുടരും. ടോള്‍ പിരിവ് മരവിപ്പിച്ച നടപടി ഹൈക്കോടതി തിങ്കളാഴ്ചവരെ നീട്ടി.

പാത ഗതാഗതയോഗ്യമാക്കിയോ എന്ന കാര്യം ദേശീയപാത അതോറിറ്റി ജില്ലാ കളക്ടറെ അറിയിക്കണം. ജില്ലാ കളക്ടര്‍ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്നലെ ഹര്‍ജി പരിഗണിക്കവെ, ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. റോഡ് ഗതാഗത യോഗ്യമാക്കാതെ ടോൾ പിരിക്കാനാകില്ലെന്ന് കോടതി ആവര്‍ത്തിക്കുകയായിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും