കാസർകോട്ട് ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു

ക്രെയിൻ പൊട്ടിവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. കാസർകോടാണ് സംഭവം. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ എന്നിവരാണ് മരിച്ചത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ക്രെയിനാണ് പൊട്ടിവീണത്. ദേശീയപാത 66-ൽ ലൈറ്റ് വെയ്ക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. അക്ഷയ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും