മാതൃ വന്ദന യോജന പദ്ധതിക്ക്‌ 87.45 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

മാതൃ വന്ദന യോജന പദ്ധതിക്ക്‌ 87.45 കോടി രൂപ അനുവദിച്ചു‍വെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പി എം മാതൃ വന്ദന യോജന പദ്ധതിയുടെ സംസ്ഥാന വിഹിതവും ചേർത്താണ് 87.45 കോടി ധനകാര്യ വകുപ്പ് അറിയിച്ചത്. ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം നല്‍കി വരുന്ന പദ്ധതിയാണ്‌ പിഎം മാതൃ വന്ദന യോജന.

വനിത ശിശുവികസന വകുപ്പിന് കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ 40 ശതമാനം സംസ്ഥാന വിഹിതമാണ്‌. അതിനായി 34.98 കോടി രൂപയാണ്‌ സംസ്ഥാനം നീക്കിവച്ചത്‌. ഈ വർഷം പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയത്‌ 30 കോടി രൂപയാണ്‌. 4.98 കോടി രൂപ അധികമായി അനുവദിച്ചുവെന്ന് മന്ത്രി അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും