ജോർജിയ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന് ഇരയായതായി പരാതി

കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന് ഇരയായതായി പരാതി. അർമേനിയയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള പ്രധാന കരമാർഗമായ സഡഖ്‌ലോ അതിർത്തിയിൽ വെച്ചാണ് ഇന്ത്യക്കാർക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്.നിയമാനുസൃതമായ രേഖകളും ,ഇ -വിസയും കൈയ്യിലുണ്ടായിരുന്നിട്ടും സഡഖ്‌ലോ അതിർത്തിയിൽ 56 ഇന്ത്യക്കാർ കടുത്ത അപമാനം നേരിട്ടു. ഭക്ഷണമോ ശുചിമുറി സൗകര്യങ്ങളോ ഇല്ലാതെ കൊടും തണുപ്പിൽ തങ്ങളോട് ഏറെ നേരം കാത്തിരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും വിനോദസഞ്ചാരിയായ യുവതി അവരുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘രണ്ട് മണിക്കൂറോളം പാസ്‌പോർട്ടുകൾ ഉദ്യോഗസ്ഥർ അവരുടെ കൈവശം വെച്ചു കന്നുകാലികളെപ്പോലെ ഫുട്പാത്തിൽ ഇരിക്കാൻ നിർബന്ധിച്ചു ,ഞങ്ങളോട് കുറ്റവാളികളെ പോലെ പെരുമാറുകയും , രേഖകളൊന്നും പരിശോധിക്കുക പോലും ചെയ്യാതെ എല്ലാം തെറ്റാണെന്ന് പറയുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം വളരെ ലജ്ജാകരവും , ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അവർ കുറിപ്പിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെയും ടാഗ് ചെയ്ത പോസ്റ്റിൽ ഇന്ത്യ ഇതിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും പറയുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും