കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പരാമര്‍ശം വേദന ഉണ്ടാക്കി; ആനന്ദവല്ലി

സഹായം ചോദിച്ചെത്തിയ തന്നോട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പരാമര്‍ശം വേദന ഉണ്ടാക്കിയെന്ന് ഇരിങ്ങാലക്കുടയിലെ വയോധിക ആനന്ദവല്ലി. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ കണ്ടതെന്നും ആനന്ദവല്ലി പറഞ്ഞു.ഒന്നേമുക്കാല്‍ ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കിലുണ്ട്. 10000 രൂപ വീതം എങ്കിലും ലഭിച്ചിരുന്നെങ്കില്‍ ആശ്വാസമാകുമായിരുന്നു. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് സിപിഐഎം നേതാക്കള്‍ വീട്ടിലെത്തി.
പക്ഷേ പണം തിരികെ നല്‍കുന്നതിനുള്ള ഉറപ്പൊന്നും ആരും നല്‍കിയില്ലെന്നും ആനന്ദവല്ലി പറഞ്ഞു.

കൊടുങ്ങല്ലൂര്‍ കലുങ്ക് സൗഹൃദ സദസില്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായം തേടിയ ആനന്ദവല്ലിയെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പരിഹസിച്ചിരുന്നു. ‘ചേച്ചി അധികം വര്‍ത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോള്‍ ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് സുരേഷ് ഗോപി ചോദിച്ചു. ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍ എന്ന് വയോധികയുടെ മറു ചോദ്യം. അല്ല, ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്ന് സുരേഷ് ഗോപിയുടെ മറുപടി. താന്‍ മറുപടി നല്‍കി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും