വന്യജീവി വാരാഘോഷം; വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സാമൂഹിക വനവല്‍ക്കരണ വിഭാഗം ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി രാവിലെ ഒന്‍പത് മണി മുതല്‍ കണ്ണൂര്‍ ഗവ.ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (മെന്‍) ലാണ് മത്സരങ്ങള്‍. എല്‍.പി, യു.പി വിഭാഗത്തിന് പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ് എന്നിവയാണ് മത്സരം. ഹൈസ്‌കൂള്‍, കോളേജ് വിഭാഗത്തിന് പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നിവയാണ് മത്സരങ്ങള്‍. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2500, 1500, 1000 രൂപയുടെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനാകും. പങ്കെടുക്കുന്ന ഓരോ ഇനത്തിനും സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. വിശദവിവരങ്ങള്‍ www.forest.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497-2705105, 9447979151
വാച്ച്മാന്‍, ഗാര്‍ഡ്‌നര്‍ തസ്തികയില്‍ ഒഴിവ്
മുദ്രാ വിദ്യാഭ്യാസ സമിതിയുടെ ഭാഗമായി മുണ്ടേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാച്ച്മാന്‍, ഗാര്‍ഡ്‌നര്‍ തസ്തികയില്‍ താല്‍കാലിക ഒഴിവ്. രാത്രി കാലങ്ങളിലും സേവനം വേണ്ടി വരും. വ്യവസ്ഥകള്‍ക്ക് വിധേയമായി 14,000 രൂപ വരെ വേതനം ലഭിക്കും. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എട്ട് കിലോമീറ്റര്‍ പരിധിയില്‍ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. സ്വന്തമായി ടു വീലര്‍ സൗകര്യം ഉണ്ടായിരിക്കണം. അപേക്ഷ സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം സ്‌കൂളിലെ മുദ്രാ വിദ്യാഭ്യാസ സമിതി ഓഫീസില്‍ നിശ്ചിത ഫോര്‍മാറ്റില്‍ നല്‍കണം. ഫോണ്‍- 9447647340, 9496184234
തീയതി നീട്ടി
കേരള ഷോപ്സ് ആന്റ് കമേഴ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍ ഒഴികെയുള്ള അംഗങ്ങള്‍ക്ക് ആധാര്‍ അപ്ഡേഷന്‍ നടത്തുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ ആധാര്‍ അപ്ഡേറ്റ് ചെയ്യാം. ഫോണ്‍ 0497-2706806
ഡിഗ്രി സീറ്റ് ഒഴിവ്
കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വനിത കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍-04972746175
ഭവന പുനരുദ്ധാരണ പദ്ധതി
ഫിഷറീസ് വകുപ്പ് 2025-26 വര്‍ഷം നടപ്പാക്കുന്ന ബി ഐ എഫ് – എച്ച് ഡി എഫ് ഭവന പുനരുദ്ധാരണ പദ്ധതിക്ക് അര്‍ഹരായവരുടെ പ്രാഥമിക കരട് പട്ടിക അതാത് മത്സ്യഭവനുകളില്‍ പ്രസിദ്ധീകരിച്ചു. പ്രാഥമിക കരട് പട്ടികയിന്മേല്‍ ആക്ഷേപം ബോധിപ്പിക്കാനുളളവര്‍ക്ക് മത്സ്യഭവനുകളില്‍ സെപ്റ്റംബര്‍ 23 ന് വൈകീട്ട് നാല് മണി വരെ അപ്പീല്‍ അപേക്ഷകള്‍ രേഖാമൂലം സമര്‍പ്പിക്കാം. അന്തിമ കരട് പട്ടിക സെപ്റ്റംബര്‍ 30 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തലശ്ശേരി/കണ്ണൂര്‍/അഴീക്കോട്/മാ
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
പന്ന്യന്നൂര്‍ ഗവ. ഐ ടി ഐയില്‍ (തലശ്ശേരി) ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം/ എന്‍ എ സിയും ഒരു വര്‍ഷ പ്രവൃത്തി പരിചയം/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയം/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 24 ന് രാവിലെ 10.30 ന് ഐ ടി ഐയില്‍ എത്തണം. ഇവരുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോണ്‍: 0490 2318650
റാങ്ക് പട്ടിക റദ്ദാക്കി
കേരള പി എസ് സി ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പില്‍ ആയ (കാറ്റഗറി നമ്പര്‍: 092/2021) തസ്തികയുടെ 2022 ജൂണ്‍ 27 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ജൂണ്‍ 26 ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
സീറ്റ് ഒഴിവ്
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, പി.ഡി.സി.എ എന്നീ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് അര്‍ഹതപ്പെട്ട സമുദായം എന്നീ വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2702812, 9446442691
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ ഒരു വര്‍ഷ പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (പ്ലസ് ടു), ആറ് മാസ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എസ് എസ് എല്‍ സി) കോഴ്സുകളുടെ ഓണ്‍ലൈന്‍, റഗുലര്‍, പാര്‍ട് ടൈം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍: 7994449314
ഗാന്ധിജയന്തി പ്രശ്‌നോത്തരി
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രശ്‌നോത്തരിയുടെ ജില്ലാതല മത്സരങ്ങള്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 മുതല്‍ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടക്കും. ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും’, പൊതുവിജ്ഞാനം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് രണ്ടു കുട്ടികള്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം സഹിതം അന്നേ ദിവസം രാവിലെ 9.30 ഹാജരാകണം. കുട്ടികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 26 നു വൈകിട്ട് മൂന്നു മണിക്കകം poknr@kkvib.org എന്ന ഇമെയില്‍ വിലാസത്തില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ അറിയിക്കണം. ഫോണ്‍ : 0497-2700057, 9496133760
അധ്യാപക നിയമനം
സാങ്കേതിക വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്‌നിക്കല്‍ സ്‌കൂളിനോട് അനുബന്ധിച്ചുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 22 ന് രാവിലെ 10 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9446301684, 9400006495
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ അനസ്തേഷ്യ ടെക്നീഷ്യന്‍ (രണ്ട്), ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ (ഒന്ന്) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയില്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11.30 നും ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 25 ന് രാവിലെ 11.30 നും അഭിമുഖം നടക്കും. ഓപ്പറേഷന്‍ തിയ്യേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്‌നോളജിയില്‍ ഡിഗ്രി/ ഡിപ്ലോമയുള്ളവര്‍ക്ക് അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയിലേക്കും എം.എസ്.ഡബ്ല്യു പാസായവര്‍ക്ക് ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്‌സൈറ്റില്‍ ലഭിക്കും.
സൗജന്യ കൂണ്‍കൃഷി പരിശീലനം
ജില്ലാ വനിതാ ശിശു വികസന ഓഫീസ് പയ്യന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ള വനിതകള്‍ക്ക് സൗജന്യ കൂണ്‍ കൃഷി പരിശീലനം നല്‍കുന്നു. 25നും 45 നും ഇടയില്‍ പ്രായമുള്ള ബി പി എല്‍ കുടുംബത്തിലെ വനിതകള്‍, വിധവകള്‍ എന്നിവര്‍ക്ക് സെപ്റ്റംബര്‍ 23 നകം അപേക്ഷിക്കാം. ഫോണ്‍: 9605477899, 9497770157
വനിതാ കമ്മീഷന്‍ സിറ്റിംഗ് 19 ന്
കേരള വനിതാ കമ്മീഷന്റെ കണ്ണൂര്‍ ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍ 19 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.
നിധി ആപ്കെ നികട്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്കെ നികട്- ജില്ലാ വ്യാപന പദ്ധതി ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി സെപ്റ്റംബര്‍ 29 ന് രാവിലെ 9.30 മുതല്‍ തളിപ്പറമ്പ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിലുള്ള പ്രസ് ഫോറം, കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കലക്ട്രേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
ദര്‍ഘാസ് ക്ഷണിച്ചു
കണ്ണൂര്‍ ഗവ. പ്രസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലുള്ള 13 മരങ്ങള്‍ വെട്ടി നീക്കം ചെയ്യുന്നതിന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ സ്വീകരിക്കും. ഫോണ്‍: 0497 2747306

