Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പ്രൈവറ്റ് രെജിസ്ട്രേഷൻ ബിരുദ പ്രോഗ്രാം-അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി പാസ്സായവർക്ക് അപേക്ഷിക്കാം

കണ്ണൂർ സർവ്വകലാശാലയുടെ അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) കോഴ്സ് പാസ്സായവർക്ക് പ്രൈവറ്റ് രെജിസ്ട്രേഷൻ ബി. എ. അറബിക് & ഇസ്ലാമിക് ഹിസ്റ്ററി (മൂന്ന് വർഷ FYUGP pattern) ബിരുദ പ്രോഗ്രാമിനും അപേക്ഷിക്കാവുന്നതാണ്‌.

സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ ക്യാമ്പസ്സിൽ ബി എസ് സി ഫിസിക്സ്/ കെമിസ്ട്രി കോഴ്‌സുകൾക്ക് സീറ്റ് ഒഴിവുണ്ട്. ഹയർ സെക്കണ്ടറി തരത്തിൽ സയൻസ് പഠിച്ച വിദ്യാർത്ഥികൾക്ക് അഞ്ചുവർഷം വരെ പഠിക്കാവുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ (ഫിസിക്സ്/ കെമിസ്ട്രി) ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 2025 സെപ്റ്റംബർ 18 (വ്യാഴാഴ്‌ച) രാവിലെ 11 മണിക്ക് എടാട്ടുള്ള ഭൗതികശാസ്ത്ര വകുപ്പിൽ ഹാജരാകേണ്ടതാണ്.

അടിസ്ഥാന യോഗ്യത +2 സയൻസ് (കുറഞ്ഞത് 50% മാർക്ക്). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ – 9447649820, 0497-2806401

പരീക്ഷാ രെജിസ്ട്രേഷൻ  നടപടികൾ പൂർത്തിയാക്കണം

പ്രൈവറ്റ് രെജിസ്ട്രേഷൻ  രണ്ടാം സെമസ്റ്റർ ബിരുദ  (റെഗുലർ  -2024  അഡ്മിഷൻ -എഫ് വൈ യു ജി പി  പാറ്റേൺ ) ഏപ്രിൽ 2025  പരീക്ഷകൾ എഴുതുന്നതിലേക്ക് കോഴ്സ് രെജിസ്ട്രേഷൻ നടത്തിയ വിദ്യാർഥികൾ സെപ്റ്റംബർ 18 ന്  വൈകുന്നേരം 5 മണിക്ക് മുമ്പായി പരീക്ഷാ രെജിസ്ട്രേഷൻ  നടപടികൾ  പൂർത്തിയാക്കേണ്ടതാണ്                                                                  

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign