വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജല പരിശോധനാ ലാബുകളിൽ നിയമനം

കേരള ജല അതോറിറ്റിയുടെ കണ്ണൂർ ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ (കെമിക്കൽ) തസ്തികയിൽ ഒരു വർഷക്കാലത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബി.എസ് സി കെമിസ്ട്രിയും ജല പരിശോധന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.എസ് സി കെമിസ്ട്രി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതി. പ്രായപരിധി 48 വയസ്സ്. ഐ.എസ്.ഒ. പരിശീലനം അഭികാമ്യം. താൽപര്യമുള്ളവർ യോഗ്യതയും വയസ്സും തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 22 ന് രാവിലെ 11 മണിയ്ക്ക് കണ്ണൂർ ക്വളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 8547638574

വളർത്തുനായ പരിപാലനവും പ്രായോഗിക പരിശീലനവും

കക്കാട് റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വളർത്തുനായ്ക്കളുടെ പരിപാലനവും സംബന്ധിച്ച് പ്രായോഗിക പരിശീലനവും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23, 24 തീയതികളിൽ രാവിലെ 10.15 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. പങ്കെടുക്കുന്നവർ 22 ന് വൈകുന്നേരം നാല് മണിക്കകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473

ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി 2025-26 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്കാവസ്ഥയിലുള്ള മുൻ ശിക്ഷാ തടവുകാർ, പ്രൊബേഷണർമാർ, അഞ്ച് വർഷമോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ ആശ്രിതർ എന്നിവർക്ക് സ്വയം തൊഴിൽ ധനസഹായം, തടവുകാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, അതിക്രമത്തിന് ഇരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികളിലേക്ക് അപേക്ഷിക്കാം. അർഹരായവർ സാമൂഹ്യനീതി വകുപ്പിന്റെ www.suneethi.sjd.kerala.gov.in പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ധനസഹായം (വിദ്യാഭ്യാസ ധനസഹായം ഒഴികെ) ലഭ്യമായവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0490 2344433

ചിറക്കര സബ് പോസ്റ്റ് ഓഫീസ് സേവനങ്ങൾ തലശ്ശേരിയിലേക്ക് മാറ്റി

ചിറക്കര സബ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട എസ്.ബി, ആർ.ഡി, ടി.ഡി, എം.ഐ.എസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി മുതൽ തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക എന്ന് തലശ്ശേരി പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.

വൈദ്യുതി സുരക്ഷ പരിശീലന പരിപാടി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡിന്റെ 2024 ലെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയിൽ വിജയികളായവർക്കുള്ള വൈദ്യുതി സുരക്ഷ പരിശീലന പരിപാടി സെപ്റ്റംബർ 22ന് നടക്കും. യോഗ്യരായവർ ഹാൾടിക്കറ്റുകൾ സഹിതം രാവിലെ 9.30 ന് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലുള്ള പ്ലാനിങ്ങ് ബോർഡ് കെട്ടിടത്തിലെ മെയിൻ ഹാളിൽ എത്തണം. ഫോൺ: 04972 999201

പുനർലേലം

എരുവേശ്ശി ദേശത്ത് റീ സർവെ നമ്പർ 16/347 ൽപ്പെട്ട 0.0214 ഹെക്ടർ ഭൂമി ഒക്ടോബർ മൂന്നിന് രാവിലെ 11.30 ന് എരുവേശ്ശി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ എരുവേശ്ശി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.

ക്യാമ്പ് ഫോളോവര്‍ നിയമനം

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ സ്വീപ്പര്‍ വിഭാഗത്തില്‍ (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് ക്യാമ്പ് ഫോളോവറെ നിയമിക്കുന്നു. ജോലിയില്‍ മുന്‍ പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 20 ന് ഉച്ചയ്ക്ക് 2.30 ന് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തണം.

റേഷന്‍ കാര്‍ഡ് തരം മാറ്റം: അപേക്ഷ ഒക്ടോബർ 20 വരെ

പൊതുവിഭാഗത്തില്‍ പെട്ട, അര്‍ഹതയുള്ളവരുടെ കാര്‍ഡുകള്‍ പി.എച്ച്.എച്ച് (പിങ്ക് ) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോൺ : 0497-2700552

ലാപ്‌ടോപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ഐ ടി വിദ്യാർഥികളായ മക്കൾക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷത്തിൽ കേരള, കേന്ദ്ര സർക്കാർ എൻട്രൻസുകൾ മുഖേന സർക്കാർ, സർക്കാർ അംഗീകൃത കോളേജുകളിൽ വിവിധ കോഴ്‌സുകളിൽ പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസിൽ അപേക്ഷകൾ നൽകാം. ഫോൺ: 0497 2705182

ഫാമിലി കൗൺസിലർ നിയമനം

കണ്ണൂർ റൂറൽ ജില്ല വനിതാ സെല്ലിന്റെ തളിപ്പറമ്പ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാമിലി ആൻഡ് വുമൺ കൗൺസിലിംഗ് സെന്ററിൽ ഫാമിലി കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പുകൾ എന്നിവ സഹിതം സെപ്റ്റംബർ 25 നകം ധർമശാല ജില്ലാ പോലീസ് ഓഫീസിൽ പ്രവർത്തിക്കുന്ന സി-ബ്രാഞ്ച് ഡി വൈ എസ് പി ഓഫീസിൽ ലഭിക്കണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്ക് ന്യൂമാഹി വില്ലേജിൽപ്പെട്ട ശ്രീ പരിമഠം ദുർഗാ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റികളാകുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.

താൽപര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കുടുംബശ്രീ വനിതകൾക്ക് മൊബൈൽ റിപ്പയറിംഗ്, വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക് പെയിന്റിംഗ്, ഇലക്ട്രിക്കൽ പ്ലംബിംഗ് പരിശീലനം നൽകുന്നതിന് വിവിധ പരിശീലന സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 29 നകം കുടുംബശ്രീ ജില്ലാ മിഷനിൽ ലഭിക്കണം. ഫോൺ: 04972702080

ലേലം

ഉദയഗിരി അംശം അരങ്ങം ദേശത്ത് റീ സർവെ നമ്പർ 53/1എ യിൽപ്പെട്ട 0.1214 ഹെക്ടർ ഭൂമി സെപ്റ്റംബർ 30 ന് രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഉദയഗിരി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ കുടുംബ കോടതിയിലെ ഫോട്ടോ കോപ്പി മെഷീൻ ഒരു വർഷത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പരിപാലിക്കുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ നാലിനകം ഫാമിലി കോർട്ട് ജഡ്ജിന്റെ ഓഫീസിൽ ലഭിക്കണം. ഇമെയിൽ: fcknr.court@kerala.gov.in, ഫോൺ : 0497 2702073

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും