ശബരിമലയിലേത് മതാതീത ആത്മീയത; മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പമ്പയില്‍ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്‌നാടിന്റെ രണ്ട് മന്ത്രിമാര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാലിന് പങ്കെടുക്കണം എന്നുണ്ടായിരുന്നു. മറ്റു കാരണങ്ങള്‍ക്കൊണ്ടാണ് വരാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്‍പതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയില്‍ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു.

ശബരി ഒരു തപസ്വിനിയായിരുന്നു. വനവാസക്കാലത്ത് രാമ-ലക്ഷ്മണന്മാര്‍ ഇവിടേക്ക് എത്തി. അങ്ങനെ ശബരിക്ക് മോക്ഷം കിട്ടി. അതാണ് ശബരിമലയുടെ ഐതിഹ്യം. വേര്‍തിരിവുകള്‍ക്ക് അതീതമാണ് ശബരിമല. മതാതീതമായ ആരാധനാലയം. ഈ ആരാധനാലയങ്ങളെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് വലിയ പ്രവാഹമാണ് ശബരിമലയിലേക്ക് ഒഴുകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് ഇന്ന് ആളുകള്‍ എത്തുന്നു. ഭക്തജന സാഗരം എന്ന് ഇന്ന് പൂങ്കാവനത്തെ വിശേഷിപ്പിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും