വെങ്ങര – പൊടിക്കളം റോഡ് ഉദ്ഘാടനം ചെയ്തു

വെങ്ങര – പൊടിക്കളം റോഡ് എം. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 295 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടാറിംഗ് നടത്തിയാണ് റോഡ് പണി പൂർത്തീകരിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ 15 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഓവർസിയർ ജോബി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ പുഷ്പ കുമാരി , മണി പവിത്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വരുൺ ബാലകൃഷ്ണൻ, എം രാമചന്ദ്രൻ, കെ രാജൻ, റോഡ് വികസന സമിതി കൺവീനർ കെ.പി രാജീവൻ, ചെയർമാൻ കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും