വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക്  വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 2025 –  26 അധ്യയന വര്‍ഷത്തില്‍ എട്ട്, ഒന്‍പത്, എസ് എസ് എല്‍ സി (ഹൈസ്‌കൂള്‍ ഗ്രാന്റ്), എസ് എസ് എല്‍ സി ക്യാഷ് അവാര്‍ഡ്, പ്ലസ് വണ്‍, ബി.എ, ബി.കോം, ബി.എസ് സി, എം.എ, എം.കോം (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല ), എം.എസ്.ഡബ്ല്യു, എം.എസ് സി, ബി.എഡ്, പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, ബി.ഡി.എസ്, ഫാം ഡി, ബി .എസ് സി നഴ്‌സിംഗ്, പ്രൊഫഷണല്‍ പി.ജി കോഴ്സുകള്‍, പോളിടെക്നിക് ഡിപ്ലോമ, ടി.ടി.സി, ബി.ബി.എ, ഡിപ്ലോമ ഇന്‍ നഴ്സിംഗ്, പാരാ മെഡിക്കല്‍ കോഴ്‌സ്, എം സി എ, എം ബി എ, പി ജി ഡി സി എ, എഞ്ചിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി ), അഗ്രിക്കച്ചറല്‍, വെറ്ററിനറി, ഹോമിയോ, ബി.ഫാം, ആയുര്‍വേദം, എല്‍ എല്‍ ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം ), ബി ബി എം, ഫിഷറീസ്, ബി സി എ, ബി.എല്‍.ഐ.എസ് .സി, എച്ച് .ഡി.സി ആന്‍ഡ് ബി എം, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്, സി.എ.ഇന്റര്‍മീഡിയറ്റ്, മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായി പുതുക്കാം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷയോടൊപ്പം നല്‍കണം. ഡിസംബര്‍ 31 നകം www.labourwelfarefund.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍: 0497 2709096

ചെണ്ടയില്‍ പ്രാഥമിക പഠനം

കേരള ഫോക് ലോര്‍ അക്കാദമിയുടെ കണ്ണപുരം സബ്‌സെന്ററില്‍ ആരംഭിക്കുന്ന ചെണ്ടവാദ്യ പ്രാഥമിക പഠനത്തിന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബയോഡാറ്റ, വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം   സെപ്റ്റംബര്‍ 29 നകം സെക്രട്ടറി, കേരള ഫോക് ലോര്‍ അക്കാദമി, ചിറക്കല്‍, കണ്ണൂര്‍ – 11 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2778090

എന്‍ എച്ച് എമ്മില്‍ ഒഴിവുകള്‍

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, ജെ പി എച്ച് എന്‍/ ആര്‍ ബി എസ് കെ നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  അപേക്ഷകള്‍ സെപ്റ്റംബര്‍ 24 ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2709920

ഹെല്‍പര്‍, വര്‍ക്കര്‍ നിയമനം

കണ്ണൂര്‍ കോര്‍പറേഷന്‍ എളയാവൂര്‍ സോണലിലെ എളയാവൂര്‍ സൗത്ത്, കീഴ്ത്തള്ളി, കണ്ണോത്തുംചാല്‍ അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക്  ഹെല്‍പര്‍, വര്‍ക്കര്‍ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലസ് ടു പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസായവര്‍ക്ക് ഹെല്‍പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 18 നും 35 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം നടാല്‍ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 9567987118

ടെണ്ടര്‍ ക്ഷണിച്ചു

എടക്കാട് ഐ സി ഡി എസ് പരിധിയിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫോണ്‍: പെരളശ്ശേരി ഗ്രാമപഞ്ചായത്ത്: 8848897870, എളയാവൂര്‍ സോണല്‍: 9544513545, എടക്കാട്: 9947147206

ഓണ്‍ലൈന്‍ ലേലം

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ള,  ഉപയോഗ യോഗ്യമല്ലാത്ത വിവിധയിനം വാഹനങ്ങളുടെ ടയറുകള്‍ ഉള്‍പ്പെട്ട സാമഗ്രികള്‍ എം എസ് ടി സി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് മുഖേനെ സെപ്റ്റംബര്‍ 25 ന് ലേലം ചെയ്യും. ഫോണ്‍: 0497 2763332

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും