കെഎസ്ആർടിസി ബസ് തടഞ്ഞ് മന്ത്രിയുടെ മിന്നൽ പരിശോധന

കെഎസ്ആര്‍ടിസി ബസില്‍ മിന്നല്‍ പരിശോധനയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കൊല്ലം ആയൂരിലാണ് സംഭവം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്.

കെ.എസ്.ആര്‍.ടി.സി ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെയാണ് ബസിന്റെ പിന്നാലെ എത്തി മന്ത്രി ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയത്. പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും