ഉടുമ്പന്‍ചോല കൊലപാതകത്തില്‍ പ്രതി പിടിയില്‍

ഉടുമ്പന്‍ചോല കൊലപാതകത്തില്‍ പ്രതി പിടിയില്‍. മരിച്ച കാരിത്തോട് സ്വദേശി സോള്‍രാജിന്റെ സഹോദരി ഭര്‍ത്താവ് പി നാഗരാജാണ് പിടിയിലായത്. മദ്യലഹരിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന സോള്‍രാജിനെ പിച്ചാത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മരിച്ച സോള്‍രാജ് മാതാപിതാക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലപാതക കാരണം. തിങ്കളാഴ്ചയാണ് സോള്‍രാജിനെ വീട്ടിനുള്ളിലെ കിടക്കയില്‍ കഴുത്തു മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളിലെ തറയില്‍ ഭിത്തിയോട് ചേര്‍ന്ന് വിരിച്ചിട്ട കിടക്ക ഷീറ്റില്‍ തലക്കടിയില്‍ കൈവച്ച് കിടന്നുറങ്ങുന്ന നിലയില്‍ ചെരിഞ്ഞായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും