തളിപ്പറമ്പ് നഗരത്തിൽ വൻ തീപിടിത്തം

തളിപ്പറമ്പ്  നഗരത്തിൽ വൻ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് ബസ് സ്റ്റാൻഡിനടുത്തായുള്ള വ്യാപാര സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്.

ബസ് സ്റ്റാൻഡിനടുത്തായുള്ള വിവിധ കടകളിലേക്ക് തീ പടരുകയായിരുന്നു . പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5 യുണിറ്റ് ഫയർ ഫോഴ്‌സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.

അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും